സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് യോഗം ഇന്ന്

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച പ്രാരംഭ ചര്‍ച്ചകളിലേക്കും സിപിഐ കടക്കുകയാണ്.
സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് യോഗം ഇന്ന്

തിരുവനന്തപുരം: സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് യോഗം ഇന്ന് ചേരും. നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കൊപ്പം തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമുള്ള സ്ഥിതി ഗതികളും ചര്‍ച്ചയാകും.

പാലാ സീറ്റില്‍ വിവാദം തുടരുന്ന സാഹചര്യത്തില്‍ സിപിഐ കൈവശം വയ്ക്കുന്ന കാഞ്ഞിരപ്പള്ളി സീറ്റ് സംബന്ധിച്ച്‌ എല്‍ഡിഎഫില്‍ സ്വീകരിക്കേണ്ട നിലപാട് നിര്‍വ്വാഹക സമിതി ചര്‍ച്ച ചെയ്യും. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച പ്രാരംഭ ചര്‍ച്ചകളിലേക്കും സിപിഐ കടക്കുകയാണ്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com