
കോട്ടയം: മുസ്ലീം ലീഗിനെക്കുറിച്ചുള്ള സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ വിവാദ പ്രസ്താവനയെ പിന്തുണയ്ക്കാതെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. അത്തരത്തില്‍ പ്രസ്താവന നടത്തേണ്ടതുണ്ടോ എന്ന് തീരുമാനിക്കേണ്ടത് വിജയരാഘവനാണെന്നും കാനം രാജേന്ദ്രന് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എല്‍ഡിഎഫ് എന്നത് ഒരു മതനിരപേക്ഷ മുന്നണിയാണ്. വര്‍ഗ്ഗീയ ന്യൂനപക്ഷ പ്രീണനം നടത്തുന്നത് യുഡിഎഫാണ്. യുഡിഎഫ് ഇപ്പോള്‍ ശബരിമല പ്രചരണ വിഷയമാക്കുന്നത് ജനങ്ങള കബളിപ്പിക്കാന്‍ വേണ്ടി മാത്രമാണെന്നും കാനം രാജേന്ദ്രന് പറഞ്ഞു.
മുസ്ലീംലീഗ് വര്‍ഗീയ കക്ഷിയാണെന്നും പാണക്കാട് തറവാടിലേക്ക് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പോയത് തീവ്രവാദ ബന്ധം ഉറപ്പിക്കാനാണെന്നുമുള്ള സിപിഎം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്റെ പ്രസ്താവനയെ നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തള്ളിയിരുന്നു.