ഉദ്യോഗാർഥികളുടെ സമരത്തെ വിമർശിച്ച മന്ത്രിമാരുടെ നടപടിക്കെതിരെ സിപിഐ

ഉദ്യോഗാർഥികളുടെ സമരത്തെ വിമർശിച്ച മന്ത്രിമാരുടെ നടപടിക്കെതിരെ സിപിഐ

തിരുവനന്തപുരം: പിഎസ്സി നിയമനങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന സമരങ്ങളോട് അസഹിഷ്ണുതാ നിലപാട് സ്വീകരിച്ച മന്ത്രിമാര്‍ക്കെതിരെ വിമര്‍ശനവുമായി സിപിഐ. സമരങ്ങളോടുള്ള മന്ത്രി ടി എം തോമസ് ഐസക്കിന്റെയും ജയരാജന്റെയും പ്രതികരണം അനാവശ്യമായിരുന്നുവെന്ന് സിപിഐ സംസ്ഥാന എക്സിക്യുട്ടിവ് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളോട് അസഹിഷ്ണുത നിലപാട് വേണ്ടെന്നും. ഉദ്യോഗാര്‍ത്ഥികളുടെ സമരങ്ങളെ മന്ത്രിമാര്‍ വിമര്‍ശിച്ചത് തെറ്റാണെന്നുമാണ് സിപിഐ നിലപാട്. യുവാക്കള്‍ സര്‍ക്കാരിന് എതിരാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

നേരത്തെ പിഎസ് സി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമരത്തിന് പിന്നില്‍ യുഡിഎഫാണെന്ന് മന്ത്രി തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചിരുന്നു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com