
മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 35,952 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഒരു സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന എറ്റവും ഉയര്‍ന്ന പ്രതിദിനവര്‍ധനയാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,444 പേര് കോവിഡ് മുക്തരായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
111 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. മുംബൈയില്‍ മാത്രം 5,504 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കര്‍ശന നിയന്ത്രണങ്ങള്‍ക്കിടയിലും ദിവസങ്ങളായി മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.
സംസ്ഥാനത്ത് 2,62,685 സജീവ കേസുകളാണ് ഉള്ളത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് മുംബൈയില്‍ രോഗികളുടെ എണ്ണം അയ്യായിരം കടക്കുന്നത്. കഴിഞ്ഞ 75 ദിവസത്തിനിടെ മുംബൈയില്‍ കോവിഡ് രോഗികളുടെ വര്‍ധനവ് ഇരട്ടിയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
മുംബൈയില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നതോടെ ചികിത്സ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ഭരണകൂടം. ആശുപത്രികളില്‍ 13,773 രോഗികളെ ചികിത്സിക്കാനുള്ള സൗകര്യങ്ങളാണ് നിലവിലുള്ളത്. ഇത് 21,000മാക്കി ഉയര്‍ത്താനാണ് ശ്രമം. അടുത്ത 15 ദിവസത്തിനുള്ളില്‍ ടെസ്റ്റുകളുടെ എണ്ണം പരാമവധി വര്‍ധിപ്പിക്കാനും നീക്കമുണ്ട്.
മുംബൈ നഗരത്തില്‍ മാത്രം 40 കണ്ടെയ്ന്മെന്റ് സോണുകളാണ് ഉള്ളത്. 457 കെട്ടിടങ്ങള്‍ മുന്‍കരുതലിന്റെ ഭാഗമായി അടച്ചിട്ടുണ്ട്. ഇതുവരെ 1,88,78,754 പേരെ പരിശോധനയ്ക്ക് അയച്ചതായും ഇതില്‍ 13.78 ശതമാനം പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതായും ആരോഗ്യവകുപ്പ് പറയുന്നു. സംസ്ഥാനത്ത് ഇതുവരെ 26,00,833 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 22,83,037 പേര് രോഗമുക്തരായി.