കോവിഡ്: പാർലമെന്റിന്റെ ഇരുസഭകളിലും ചർച്ച ചെയ്യണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിക്കാൻ സാധ്യത

സഭ നിര്‍ത്തിവെച്ച്‌ ചര്‍ച്ചയാവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗം വി കെ ശ്രീകണ്ഠന്‍ അടിയന്തിരപ്രമേയ നോട്ടീസ് നല്‍കി
കോവിഡ്: പാർലമെന്റിന്റെ ഇരുസഭകളിലും ചർച്ച ചെയ്യണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിക്കാൻ സാധ്യത

ന്യൂഡൽഹി: കോവിഡ് രോഗവ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ പാര്‍ലമന്റിന്റെ ഇരുസഭകളിലും ഇക്കാര്യത്തില്‍ ചര്‍ച്ച വേണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ന് ആവശ്യപ്പെടുമെന്ന് സൂചന. സഭ നിര്‍ത്തിവെച്ച്‌ ചര്‍ച്ചയാവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗം വി കെ ശ്രീകണ്ഠന്‍ അടിയന്തിരപ്രമേയ നോട്ടീസ് നല്‍കി.

ഇന്നലെ ലോക്സഭ പാസാക്കിയ കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധമറിയിച്ച്‌ എന്‍ഡിഎ ഘടകകക്ഷിയായ ശിരോമണി അകാലിദള്‍ മന്ത്രി രാജി പ്രഖ്യാപിച്ചിരുന്നു. ഭക്ഷ്യസംസ്കരണ മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ ഇന്നലെ പ്രധാനമന്ത്രിക്ക് രാജികത്ത് നല്‍കുകയും ചെയ്തു. അകാലിദളുമായി ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കുമെന്നാണ് ബിജെപി നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.

കാര്‍ഷിക നയത്തിനെതിരെ പാര്‍ലമെന്റിന് പുറത്ത് ഇടതുപക്ഷ പാര്‍ടികളുടെ പ്രതിഷേധത്തിനും ഇന്ന് സാധ്യതയുണ്ട്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com