രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 80 ലക്ഷം കടന്നു

24 മണിക്കൂറിനിടെ 49,881 പേർക്ക് രോഗം.
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 80 ലക്ഷം കടന്നു

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 80 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 49,881 പേർക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 80,40,203 ആയി.

രോഗം ബാധിച്ച 517 പേർ കൂടി മരണപ്പെട്ടു. ഇതോടെ, ആകെ മരിച്ചവരുടെ എണ്ണം 1,20,527 ആയി. നിലവിൽ 6,03,687 പേർ ചികിത്സയിലുണ്ടെന്നും 73,15,989 രോഗമുക്തി നേടിയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ബുധനാഴ്ചത്തെ 10,75,760 സാമ്പിളുകൾ അടക്കം മൊത്തം 10,65,63,440 സാമ്പിളുകൾ പരിശോധിച്ചെന്ന് ഇന്ത്യൻ കൗൺസിൽ ഒാഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചു.

Related Stories

Anweshanam
www.anweshanam.com