കോവിഡ് വ്യാപനം രൂക്ഷം: 24 മണിക്കൂറിനിടെ 88,600 പേര്‍ക്ക് പുതിയതായി രോഗം; അറുപത് ലക്ഷത്തിലേക്ക്
Top News

കോവിഡ് വ്യാപനം രൂക്ഷം: 24 മണിക്കൂറിനിടെ 88,600 പേര്‍ക്ക് പുതിയതായി രോഗം; അറുപത് ലക്ഷത്തിലേക്ക്

മഹാരാഷ്ട്രയാണ് പ്രതിദിന രോഗബാധയില്‍ മുന്നില്‍

News Desk

News Desk

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്നു. 24 മണിക്കൂറിനിടെ 88,600 പേര്‍ക്ക് പുതിയതായി രോഗം ബാധിക്കുകയും 1,124 പേര്‍ മരിക്കുകയും ചെയ്തു. രാജ്യത്ത് ആകെ രോഗബാധിതര്‍ 59,92,533 ആയി ഉയര്‍ന്നു. 94,503 പേരാണ് ഇതുവരെ രോഗബാധിതരായി മരിച്ചത്.

മഹാരാഷ്ട്രയാണ് പ്രതിദിന രോഗബാധയില്‍ മുന്നില്‍. ഇന്നലെ 20,419 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗം ബാധിച്ചത്. കര്‍ണാടകത്തില്‍ 8,811 പേര്‍ക്കും ആന്ധ്രാ പ്രദേശില്‍ 7293 പേര്‍ക്കും കേരളം 7006 പേര്‍ക്കും ഇന്നലെ രോഗം ബാധിച്ചു. രാജ്യത്തെ രോഗബാധിതതരില്‍ 75 ശതമാനവും പത്തു സംസ്ഥാനങ്ങളിലാണ്

കേരളം തുടര്‍ച്ചയായ മൂന്നാം ദിവസവും പ്രതിദിനരോഗബാധിതരില്‍ രാജ്യത്ത് നാലാം സ്ഥാനത്താണ്. പ​രി​ശോ​ധ​ന​ ​വ​ര്‍​ദ്ധി​ച്ച​തോ​ടെ​ ​കേരളം​ ​ക​ട​ന്നു​പോ​കു​ന്ന​ത് ​വ്യാ​പ​ന​ത്തി​ന്റെ​ ​ഏ​റ്റ​വും​ ​ഗു​രു​ത​ര​മാ​യ​ ​സാ​ഹ​ച​ര്യ​ത്തി​ലൂ​ടെ.​ ​ഇ​ന്ന​ലെ​ ​പ്ര​തി​ദി​ന​ ​രോ​ഗി​ക​ള്‍​ 7000​ ​ക​ട​ന്ന​തോ​ടെ​ ​ചി​കി​ത്സ​യി​ലു​ള്ള​വ​ര്‍​ ​അ​ര​ല​ക്ഷം​ ​ക​വി​ഞ്ഞു.​ ​അ​യ​ല്‍​ ​സം​സ്ഥാ​ന​മാ​യ​ ​ത​മി​ഴ്നാ​ട് ​നേ​രി​ട്ട​തി​നെ​ക്കാ​ള്‍​ ​മോ​ശം​ ​അ​വ​സ്ഥ​യാ​ണ് ​കേ​ര​ള​ത്തി​ലെ​ന്ന് ​ആ​രോ​ഗ്യ​വി​ദ​ഗ്ദ്ധ​ര്‍​ ​ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.​ ​

ഇ​ന്ന​ലെ​ 7006​ ​പു​തി​യ​ ​കേ​സു​ക​ളാ​ണ് ​റി​പ്പോ​ര്‍​ട്ട് ​ചെ​യ്ത​ത്.​ 6004​ ​സ​മ്പര്‍​ക്ക​രോ​ഗി​ക​ളി​ല്‍​ 664​ ​പേ​രു​ടെ​ ​ഉ​റ​വി​ടം​ ​വ്യ​ക്ത​മ​ല്ല.​ 52,678​ ​പേ​രാ​ണ് ​ചി​കി​ത്സ​യി​ലു​ള്ള​ത്.​ 93​ ​ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ ​കൂ​ടി​ ​രോ​ഗ​ബാ​ധി​ത​രാ​യി.​ 21​ ​മ​ര​ണ​ങ്ങ​ളും​ ​റി​പ്പോ​ര്‍​ട്ട് ​ചെ​യ്തു.​ ​തു​ട​ര്‍​ച്ച​യാ​യ​ ​നാ​ലാം​ദി​ന​മാ​ണ് ​മ​ര​ണ​സം​ഖ്യ​ 20​ ​ക​ട​ക്കു​ന്ന​ത്.​ ​ചി​കി​ത്സ​യി​ലാ​യി​രു​ന്ന​ 3199​ ​പേ​ര്‍​ ​രോ​ഗ​മു​ക്ത​രാ​യി.​ ​

Anweshanam
www.anweshanam.com