യൂറോപ്യൻ യൂണിയന് കോവിഡ് ഉത്തേജക പാക്കേജ്

കഴിഞ്ഞ ദിവസം നടന്ന യോഗത്തിലാണ് തീരുമാനം. 750 ബില്യൺ യൂറോയുടേതാണ് പാക്കേജ്.
യൂറോപ്യൻ യൂണിയന് കോവിഡ് ഉത്തേജക പാക്കേജ്

ബ്രസൽസ്: കോവിഡ് - 19 മഹാമാരി തീർത്ത സാമ്പത്തിക പ്രതിസന്ധിയെ മറികടക്കുന്നതിനായ് യൂറോപ്യൻ യൂണിയൻ പ്രത്യേക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചതായി അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം (ജൂലായ് 20) നടന്ന യോഗത്തിലാണ് തീരുമാനം. 750 ബില്യൺ യൂറോയുടേതാണ് പാക്കേജ്.

കൊറോണക്കാലത്തെ സാമ്പത്തിക പ്രതിസന്ധിക്ക് അംഗരാഷ്ട്രങ്ങൾക്ക് ആശ്വാസമെന്ന നിലയിലാണ് പാക്കേജ് വിനിയോഗിക്കപ്പെടുക. 27 അംഗങ്ങളുടെ അന്തിമ അനുമതിക്ക് വിധേയമായിട്ടായിരിക്കും പാക്കേജ് പ്രാപല്യത്തിൽ വരിക. ജർമ്മൻ ചാൻസലർ ഏയ്ഞ്ചലേ മെർക്കലിൻ്റെയും ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മർക്കോണിൻ്റെയും മുൻകയ്യിലാണ് പാക്കേജ് നിർദ്ദേശങ്ങൾ രൂപപ്പെട്ടത്.

മെയ് മാസത്തിലാണ് പാക്കേജ് രൂപപ്പെടുത്തുന്നതിനായുള്ള നടപടികൾ സ്വീകരിക്കപ്പെട്ടത്. അടിയന്തരമായി പ്രാഥമിക ഘട്ടത്തിൽ 390 ബില്യൺ യുറോ ഗ്രാൻ്റാണ്. 360 മില്യൺ യൂറോ ലളിതമായ പലിശയിൽ വായ്പ.

Related Stories

Anweshanam അന്വേഷണം
www.anweshanam.com