സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ്; 1026 സമ്പർക്കം

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 78 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്
സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ്; 1026 സമ്പർക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 78 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1026 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 103 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

ജില്ലാതിരിച്ചുള്ള ഇന്നത്തെ കോവിഡ് കണക്കുകൾ ഇങ്ങനെയാണ്:

തിരുവനന്തപുരം - 292

മലപ്പുറം - 170

കോട്ടയം - 139

ആലപ്പുഴ - 110

കൊല്ലം - 106

പാലക്കാട് - 78

കോഴിക്കോട് - 69

കാസര്‍ഗോഡ് - 56

എറണാകുളം - 54

കണ്ണൂര്‍ - 41

പത്തനംതിട്ട - 30

വയനാട് - 25

തൃശൂര്‍ - 24

ഇടുക്കി - 17

ആഗസ്റ്റ് 4ന് മരണമടഞ്ഞ കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍ (67), ആഗസ്റ്റ് 6ന് മരണമടഞ്ഞ എറണാകുളം പള്ളുരുത്തി സ്വദേശി കെ.വി. റാഫി (64) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 108 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ജില്ല തിരിച്ചുള്ള സമ്പർക്ക രോഗികളുടെ എണ്ണം:

തിരുവനന്തപുരം - 281

മലപ്പുറം - 145

കോട്ടയം - 115

ആലപ്പുഴ - 99

കൊല്ലം - 88

കോഴിക്കോട് - 56

പാലക്കാട് - 49

കാസര്‍ഗോഡ് - 49

എറണാകുളം - 48

കണ്ണൂര്‍ - 28

വയനാട് - 24

തൃശൂര്‍ - 17

ഇടുക്കി - 14 പേര്‍ക്കും

പത്തനംതിട്ട - 13

27 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തൃശൂര്‍ ജില്ലയിലെ 5, കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ 4 വീതവും, തിരുവനന്തപുരം ജില്ലയിലെ 3, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലെ 2 വീതവും, മലപ്പുറം, വയനാട്, കാസര്‍ഗോഡ് ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

മലപ്പുറം ജില്ലയിലെ ഒരു എയര്‍ ക്രൂവിനും, കണ്ണൂര്‍ ജില്ലയിലെ 2 ഡി.എസ്.സി. ജീവനക്കാര്‍ക്കും, എറണാകുളം ജില്ലയിലെ ഒരു ഐഎന്‍എച്ച്എസ് ജീവനക്കാരനും രോഗം ബാധിച്ചു.

Related Stories

Anweshanam
www.anweshanam.com