രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷം കടന്നു
Top News

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷം കടന്നു

കഴിഞ്ഞ 24 മണിക്കൂറിനിടെ 34,956 പേര്‍ക്ക് കൂടി കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചു.

News Desk

News Desk

ന്യൂഡല്‍ഹി:രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം 10 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,956 പേര്‍ക്ക് കൂടി കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 10,03,832 ആയി. ഒറ്റ ദിവസത്തിനിടെ 687 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 25,602 ആയി. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇതുവരെ 6,35,757 പേര്‍ രോഗമുക്തരായി. നിലവില്‍ 3,42,473 പേര്‍ രോഗം ബാധിച്ച് ചികിത്സയിലാണ്.

മഹാരാഷ്ട്രയില്‍ ആകെ കോവിഡ് കേസുകളുടെ എണ്ണം 2,84,281 ആയി. ഇതുവരെ 11,194 പേരാണ് രോഗം ബാധിച്ച് മരിച്ചത്. രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ളത് തമിഴ്‌നാടാണ്. 1,56,369 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 2,236 പേര്‍ മരിച്ചു.

1,18,645 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഡല്‍ഹിയാണ് രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്ത്. സംസ്ഥാനത്ത് ആകെ 3,545 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കര്‍ണാടകയില്‍ രോഗബാധിതരുടെ എണ്ണം അരലക്ഷം കടന്നു. 51,422 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതുവരെ 1,032 പേര്‍ മരിച്ചു. ഗുജറാത്തില്‍ 45,481 കേസുകളും 2,089 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Anweshanam
www.anweshanam.com