കോവിഡ് ഗ്രാഫ് ഉയര്‍ന്ന് തന്നെ, ലോകത്ത് 3.60 കോടി കോവിഡ് ബാധിതര്‍

ഇതുവരെ 3,6026,883 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
കോവിഡ് ഗ്രാഫ് ഉയര്‍ന്ന് തന്നെ, ലോകത്ത് 3.60 കോടി കോവിഡ് ബാധിതര്‍

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം മൂന്നു കോടി അറുപത് ലക്ഷം കടന്നു. ഇതുവരെ 3,6026,883 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യയും കുതിച്ചുയരുകയാണ്. 10,53,932 പേരാണ് രോഗം ബാധിച്ച് മരിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം 2,7130,059 ആയി ഉയര്‍ന്നു.

അമേരിക്കയില്‍ ഇതുവരെ എഴുപത്തിയേഴ് ലക്ഷത്തിലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 215,735 പേര്‍ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം നാല്‍പത്തിയൊമ്പത് ലക്ഷം പിന്നിട്ടു.

ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 67.50 ലക്ഷം കടന്നു. മരണം 1.04 ലക്ഷം പിന്നിട്ടു. 56,62,490 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. രോഗമുക്തി നിരക്ക് 84.70 ശതമാനമായി വര്‍ദ്ധിച്ചു.

ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് ഇതുവരെ നാല്‍പത്തിയൊമ്പത് ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 147,571 പേര്‍ മരിച്ചു.4,352,871 പേര്‍ രോഗമുക്തി നേടി.

Related Stories

Anweshanam
www.anweshanam.com