ലോകത്ത് കോവിഡ് രോഗ ബാധിതര്‍ ഒരു കോടി 71 ലക്ഷം കടന്നു
Top News

ലോകത്ത് കോവിഡ് രോഗ ബാധിതര്‍ ഒരു കോടി 71 ലക്ഷം കടന്നു

കോവിഡ് രോഗ വ്യാപനം അതിരൂക്ഷമായി പടരുകയാണ്. ലോകത്ത് 17,164,974 പേര്‍ക്കാണ് ആകെ കോവിഡ് ബാധിച്ചത്.

By News Desk

Published on :

ന്യൂയോര്‍ക്ക്: കോവിഡ് രോഗ വ്യാപനം അതിരൂക്ഷമായി പടരുകയാണ്. ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ലോകത്ത് 17,164,974 പേര്‍ക്കാണ് ആകെ കോവിഡ് ബാധിച്ചത്. ഇതുവരെ 669,121 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 10,673,627 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 280,526 പേര്‍ക്കാണ് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചത്.

അമേരിക്കയും ബ്രസീലുമാണ് രോഗബാധിതരുടെ എണ്ണത്തില്‍ മുന്നില്‍. തൊട്ടുപിന്നാലെ ഇന്ത്യയുമുണ്ട്. അമേരിക്കയില്‍ 4,561,721 പേര്‍ക്കാണ് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇതുവരെ 153,599 പേര്‍ രോഗം ബാധിച്ച് മരിച്ചു. 24 മണിക്കൂറിനിടെ 62,994 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 2,233,148 പേര്‍ രോഗമുക്തി നേടി.

ബ്രസീലില്‍ 2,555,518 പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 90,188 ആയി. 1,787,419 പേര്‍ രോഗ മുക്തി നേടി. 70,869 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 15 ലക്ഷം കടന്നിരുന്നു. ഇന്ത്യയില്‍ കോവിഡ് രോഗം സ്ഥിരീകരിച്ചവരുടെ ആകെയെണ്ണം 1,584,384 ആയി. 24 മണിക്കൂറിനിടെ 52,249 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 779 മരണങ്ങളുമുണ്ടായി. 35,003 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 1,021,611 പേര്‍ രോഗമുക്തി നേടി.

Anweshanam
www.anweshanam.com