കോവിഡ് ഗ്രാഫ് ഉയര്‍ന്നു തന്നെ; ലോകത്ത് 1.56 കോടി രോഗ ബാധിതര്‍, സ്ഥിതി അതീവ ഗുരുതരം

ലോകത്ത് കോവിഡ് രോഗ ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. 15,641,085 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
കോവിഡ് ഗ്രാഫ് ഉയര്‍ന്നു തന്നെ; ലോകത്ത് 1.56 കോടി രോഗ ബാധിതര്‍, സ്ഥിതി അതീവ ഗുരുതരം

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് രോഗ ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. 15,641,085 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 635,633 ആയി. 9,530,006 പേര്‍ രോഗമുക്തി നേടി. അമേരിക്കയിലും ബ്രസീലിലും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയില്‍ 67000 ത്തിലധികം പേര്‍ക്കാണ്‌ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,169,991 ആയി. 1000 ത്തിലധികം പേര്‍ ഇന്നലെ മാത്രം യുഎസില്‍ രോഗം ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 147,333 ആയി. ഇതുവരെ 1,979,617 പേര്‍ രോഗമുക്തി നേടി.

ബ്രസീലിലും സ്ഥിതി രൂക്ഷമായി തുടരുകയാണ്. ഇന്നലെമാത്രം 58,000 ത്തിലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,289,951 ആയി. കഴിഞ്ഞദിവസം മാത്രം ബ്രസീലില്‍ 1300 ലധികം പേരാണ് വൈറസ് ബാധയെത്തുടര്‍ന്ന് മരണമടഞ്ഞത്. ഇതോടെ ആകെ മരണസംഖ്യ 84,207 ആയി. 1,570,237 പേര്‍ രോഗമുക്തി നേടി.

Related Stories

Anweshanam
www.anweshanam.com