ആശങ്കയൊഴിയാതെ രാജ്യം; കോവിഡ് ബാധിതര്‍ 25 ലക്ഷം കടന്നു
Channi Anand
Top News

ആശങ്കയൊഴിയാതെ രാജ്യം; കോവിഡ് ബാധിതര്‍ 25 ലക്ഷം കടന്നു

രാജ്യത്ത് കോവിഡ് രൂക്ഷമായി തുടരുകയാണ്. ആകെ രോഗ ബാധിതര്‍ 25, 26, 192 ആയി. 24 മണിക്കൂറിനിടെ 65,002 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

News Desk

News Desk

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് രൂക്ഷമായി തുടരുകയാണ്. ആകെ രോഗ ബാധിതര്‍ 25, 26, 192 ആയി. 24 മണിക്കൂറിനിടെ 65,002 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 996 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 49,036 ആയി. ലോകത്ത് പ്രതിദിന കൊവിഡ് ബാധിതര്‍ ഇപ്പോള്‍ ഏറ്റവും കൂടുതലുള്ളത് ഇന്ത്യയിലാണ്.

മഹാരാഷ്ട്രയില്‍ ഇന്നലെമാത്രം രോഗം സ്ഥിരീകരിച്ചത് 12,608 പേര്‍ക്കാണ്. കര്‍ണാടകയില്‍ 7,908 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. തമിഴ്‌നാട്ടില്‍ 5890 പുതിയ കേസുകളാണ് ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. ഉത്തര്‍ പ്രദേശിലും പശ്ചിമ ബംഗാളിലും ബിഹാറിലും രോഗ ബാധിതരുടെ എണ്ണം ഉയരുകയാണ്. പ്രതിദിന സാമ്പിള്‍ പരിശോധന എട്ടു ലക്ഷത്തിനു മുകളില്‍ ആണ് എന്നാണു ഐസിഎംആര്‍ വ്യക്തമാക്കുന്നത്. അതേ സമയം എഴുപതു ശതമാനത്തിനു മുകളില്‍ ആണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

Anweshanam
www.anweshanam.com