കേരളത്തില്‍ എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യം; നിലപാടിലുറച്ച് മുഖ്യമന്ത്രി

പ്രായമുള്ളവര്‍ക്കും ചെറുപ്പക്കാര്‍ക്കും എല്ലാം വാക്‌സിന്‍ സൗജന്യം ആയിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു
കേരളത്തില്‍ എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യം; നിലപാടിലുറച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടക്കിടെ മാറ്റി പറയുന്ന നിലപാട് സംസ്ഥാനത്തിനില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. നിലപാട് മാറ്റില്ല. സൗജന്യം എന്ന് പറഞ്ഞത് പ്രായത്തിന്റെ അടിസ്ഥാനത്തിലല്ല. പ്രായമുള്ളവര്‍ക്കും ചെറുപ്പക്കാര്‍ക്കും എല്ലാം വാക്‌സിന്‍ സൗജന്യം ആയിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് വാക്‌സിൻ ദൗർലഭ്യം പ്രധാന പ്രശ്‌നമാണ്ൻ. കേരളം ആവശ്യപ്പെട്ടത് 50 ലക്ഷം ഡോസ് വാക്‌സിനാണ്. എന്നാൽ കേന്ദ്രത്തിൽ നിന്ന് ലഭിച്ചത് അഞ്ച് ലക്ഷം മാത്രമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രത്തിന്റെ വാക്‌സിൻ പോളിസി സംസ്ഥാനത്തെയും ബാധിച്ചുവെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നിർമാണ കമ്പനികളിൽ നിന്ന് സംസ്ഥാനങ്ങൾ നേരിട്ട് വാങ്ങുന്നത് അധിക സാമ്പത്തിക ബാധ്യതയാണ്. സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ അർഹമായ വാക്‌സിൻ ലഭ്യമാക്കണം. സംസ്ഥാനങ്ങളെ സാമ്പത്തിക ബാധ്യതയിലേക്ക് തള്ളി വിടരുതെന്നും സംസ്ഥാനങ്ങൾക്ക് ആവശ്യമായ ക്വോട്ട നിശ്ചയിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാക്‌സിനേഷൻ പരമാവധി ആളുകളിൽ ഏറ്റവും വേഗത്തിൽ എത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും പ്രതിദിനം മൂന്നര ലക്ഷത്തിൽ അധികം ആളുകൾക്ക് വാക്‌സിൻ നൽകാൻ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വാക്‌സിൻ തരാനുള്ള ബാധ്യത കേന്ദ്രത്തിനുണ്ടെന്ന് വി.മുരളീധരന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ ആശങ്ക കേന്ദ്രത്തെ അറിയിക്കാനാണ് കത്തെഴുതിയതെന്നും അതിൽ രാഷ്ട്രീയമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വി മുരളീധരന് മറുപടി നൽകിയാൽ നിലവിൽ ഉണ്ടാകേണ്ട അന്തരീക്ഷം ഉണ്ടാകില്ലെന്നും കേന്ദ്രത്തിന്റെ അപ്പോസ്തലന്മാരെന്ന് പറഞ്ഞ് വിചണ്ട വാദം ഉന്നയിക്കുന്നത് യോജിപ്പിന്റെ അന്തരീക്ഷം ഇല്ലാതാക്കുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

കേന്ദ്ര വിഹിതത്തിന് കാത്തുനിൽക്കാതെ കേരളം സ്വന്തംനിലയ്ക്ക് വാക്‌സിൻ വാങ്ങണമെന്നായിരുന്നു കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രസ്താവന. കേരളത്തിലെ വാക്‌സിൻ കേന്ദ്രങ്ങളിൽ സമ്പൂർണ ആരാജകത്വമാണെന്ന് വിമർശിച്ച കേന്ദ്രമന്ത്രി സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ, കേന്ദ്രവിഹിതത്തിന് മാത്രം കാത്തു നിൽക്കാതെ കേരളം സ്വന്തം നിലയിൽ വാക്‌സിൻ വാങ്ങണം എന്ന് ആവശ്യപ്പെട്ടിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com