കോവിഡ് വാക്സിന്‍ സംസ്ഥാനത്ത് ഈ മാസം തന്നെ ലഭ്യമാകും; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മുൻഗണന

എല്ലാ ആരോഗ്യപ്രവര്‍ത്തകരും വാക്സിന്‍ സ്വീകരിക്കാന്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു
കോവിഡ് വാക്സിന്‍ സംസ്ഥാനത്ത് ഈ മാസം തന്നെ ലഭ്യമാകും; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മുൻഗണന

തിരുവനന്തപുരം : കോവിഡ് വാക്സിന്‍ സംസ്ഥാനത്ത് ഈ മാസം തന്നെ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യ പ്രവർത്തകർക്കാകും മുൻഗണന. ഇതിന് ശേഷമാണ് മറ്റുള്ളവർക്ക് വാക്സിൻ ലഭിക്കുക. എല്ലാ ആരോഗ്യപ്രവര്‍ത്തകരും വാക്സിന്‍ സ്വീകരിക്കാന്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

അതേസമയം, രാജ്യത്ത് കൊവിഷീൽഡ് വാക്സിന്റെ അടിയന്തര ഉപയോ​ഗത്തിന് ഇന്ന് അനുമതി നൽകുമെന്നാണ് റിപ്പോർട്ട്. കൊവിഷീൽഡ് വാക്സിൻ അടിയന്തര ഉപയോ​ഗത്തിന് വിദ​ഗ്ധ സമിതി ശുപാർശ ചെയ്തതായാണ് സൂചന. ഇന്ത്യയില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് കൊവിഷീല്‍ഡ് വാക്സിന്‍ ഉത്പാദിപ്പിക്കുന്നത്. നേരത്തെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനോട് ബ്രിട്ടനില്‍ നടത്തിയ ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ രേഖകള്‍ സമര്‍പ്പിക്കാന്‍ സമിതി ആവശ്യപ്പെട്ടിരുന്നു. സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ന് സമ‍ര്‍പ്പിച്ച രേഖകള്‍ സമിതി വിലയിരുത്തി. ഇതിന് പിന്നാലെയാണ് അനുമതിക്ക് ശുപാര്‍ശ ചെയ്തതെന്നാണ് വിവരം.

വാക്സിന് ഡ്ര​ഗ്സ് കൺട്രോളർ ജനറലിന്റെ അനുമതി ഉടൻ ലഭ്യമായേക്കും. ഇന്ന് ചേർന്ന നിർണായക യോ​ഗത്തിന് പിന്നാലെയാണ് ഇത് സംബന്ധിച്ച സൂചനകൾ പുറത്തുവരുന്നത്. നാളത്തെെ ഡ്രൈ റണ്ണിന് ശേഷം അന്തിമ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com