സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ ക്ഷാമം രൂക്ഷം; മിക്ക ജില്ലകളിലും ഇന്ന് വിതരണം മുടങ്ങും

സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ ക്ഷാമം രൂക്ഷം; മിക്ക ജില്ലകളിലും ഇന്ന് വിതരണം മുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ ക്ഷാമം രൂക്ഷം. നാല് ലക്ഷം ഡോസ് വാക്‌സിന്‍ മാത്രമാണ് ഇപ്പോള്‍ കൈവശമുള്ളത്. പല ജില്ലകളിലും ഇന്ന് വിതരണത്തിനുള്ള മതിയായ വാക്‌സിന്‍ ഇല്ല.

വാക്‌സിന്‍ കേന്ദ്രങ്ങള്‍ ആയിരത്തിലേറെ ഉണ്ടെങ്കിലും ഇന്നലെ പ്രവര്‍ത്തിച്ചത് 200 കേന്ദ്രങ്ങള്‍ മാത്രമാണ്. കൂടുതല്‍ വാക്‌സിനേഷന്‍ നടക്കുന്ന തിരുവനന്തപുരത്ത് 1500 ഡോസ് വാക്‌സിന്‍ മാത്രമാണ് ബാക്കിയുള്ളത്. അതിനാല്‍ ഇന്ന് വാക്‌സിനേഷന്‍ വ്യാപകമായി മുടങ്ങും.

ഇന്ന് കൂടുതല്‍ ഡോസ് വാക്‌സിന്‍ എത്തുമെന്ന് അറിയിപ്പ് ഉണ്ടായിരുന്നെങ്കിലും ഇക്കാര്യത്തില്‍ ആരോഗ്യ വകുപ്പിന് വ്യക്തത ഇല്ല. കഴിഞ്ഞ ദിവസം മെയ് ഒന്നാം തിയതി മുതല്‍ രാജ്യത്ത് 18 വയസിന് മുകളിലുള്ളവര്‍ക്കെല്ലാം വാക്‌സിന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. ഇതുവരെ 45 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമായിരുന്നു വാക്‌സിന്‍. ഈ പരിധിയാണ് നിലവില്‍ 18 വയസായി ഉയര്‍ത്തിയിരിക്കുന്നത്. എന്നാൽ രാജ്യത്ത് മുഴുവൻ ആവശ്യമായ വാക്സിനിൽ ക്ഷാമം നേരിടുകയാണ്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com