18 വയസിന് മുകളിലുള്ളവര്‍ക്കുള്ള കോവിഡ് വാക്സിനേഷന് ഇന്ന് മുതൽ രജിസ്റ്റർ ചെയ്യാം

18 വയസിന് മുകളിലുള്ളവര്‍ക്കുള്ള കോവിഡ് വാക്സിനേഷന് ഇന്ന് മുതൽ രജിസ്റ്റർ ചെയ്യാം

ന്യൂഡല്‍ഹി: 18 വയസിന് മുകളിലുള്ളവര്‍ക്കുള്ള കോവിഡ് വാക്സിനേഷന് ഇന്ന് മുതൽ രജിസ്റ്റർ ചെയ്യാം. കോവിന്‍ ആപ്പിലൂടെയാണ് വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്യാൻ സാധിക്കുക. വൈകിട്ട് നാലു മണി മുതലാണ് രജിസ്ട്രേഷന്‍ ആരംഭിക്കുന്നത്. മെയ് മാസം ഒന്നാം തിയ്യതി മുതലാണ് 18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്സീന്‍ നല്‍കുന്നത്.

സംസ്ഥാനത്തെ വാക്സിന്‍ ക്ഷാമത്തിന് ആശ്വാസമായിക്കൊണ്ട് 2,20,000 വാക്സിന്‍ ഇന്നലെ എത്തിയിരുന്നു. കൊവിഷീല്‍ഡ് വാക്‌സീനാണ് സംസ്ഥാനത്ത് എത്തിയത്. തിരുവനന്തപുരത്ത് എത്തിച്ച വാക്‌സിന്‍ മറ്റ് ജില്ലകളിലേക്കും കൈമാറും. നേരത്തെ 50 ലക്ഷം കോവിഡ് വാക്‌സിന്‍ കേന്ദ്രത്തിനോട് കേരളം ആവശ്യപ്പെട്ടിരുന്നു.

നിലവില്‍ 3, 68,840 ഡോസ് വാക്‌സിനാണ് കേരളത്തില്‍ സ്‌റ്റോക്കുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

നിലവിലെ സാഹചര്യത്തില്‍ കേരളത്തിന് കൂടുതല്‍ വാക്‌സിന്‍ ആവശ്യമുണ്ടെന്നും വാക്‌സിന്‍ സ്‌റ്റോക്കുണ്ടെങ്കില്‍ മാത്രമേ ബുക്കിങ് സ്വീകരിക്കാനാവൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com