സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ ഡ്രൈറൺ; നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി

രാവിലെ 9 മുതല്‍ 11 മണി വരെയാണ് ഡ്രൈറണ്‍
സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ ഡ്രൈറൺ; നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് വാക്‌സിൻ വിതരണത്തിനുള്ള ഡ്രൈറണ്‍ നടക്കും. നാല് ജില്ലകളില്‍ ആറ് കേന്ദ്രങ്ങളിലായി ഡ്രൈറണ്‍ നടത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. തിരുവനന്തപുരം, ഇടുക്കി, വയനാട്, പാലക്കാട് ജില്ലകളിലാണ് ഡ്രൈറൺ.

രാവിലെ 9 മുതല്‍ 11 മണി വരെയാണ് ഡ്രൈറണ്‍. ഓരോ കേന്ദ്രത്തിലും 25 ആരോഗ്യപ്രവര്‍ത്തകര്‍ വീതം പങ്കെടുക്കും. കുത്തിവെയ്പ്പ് ഒഴികെ എല്ലാ കാര്യങ്ങളും വാക്‌സിൻ കേന്ദ്രത്തില്‍ വെച്ച്‌ ആവിഷ്കരിക്കും. തിരുവനന്തപുരത്ത് ജില്ലാ മാതൃകാശുപത്രിയില്‍ ഡ്രൈറണ്‍ നടപടിക്രമങ്ങള്‍ വിലയിരുത്താന്‍ ആരോഗ്യമന്ത്രി സന്ദര്‍ശിച്ചേക്കും. തലസ്ഥാനത്ത് രണ്ട് കേന്ദ്രങ്ങളിലാണ് ഡ്രൈണണ്‍.

സംസ്ഥാനത്ത് വാക്സിനേഷന് ഇതുവരെ 3.13 ലക്ഷം പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും മറ്റു ജീവനക്കാര്‍ക്കുമാണ് ആദ്യഘട്ടത്തില്‍ വാക്സിനേഷന്‍ നല്‍കുന്നത്

ചില സ്വകാര്യ ആശുപത്രികളും കൂടി പട്ടിക കൈമാറിയാല്‍ വാക്‌സിൻ സ്വീകരിക്കുന്നവരുടെ കൃത്യമായ എണ്ണം ലഭിക്കും.

Related Stories

Anweshanam അന്വേഷണം
www.anweshanam.com