
തിരുവനന്തപുരം :45 വയസ്സ് കഴിഞ്ഞവർക്ക് കോവിഡ് പ്രതിരോധ മരുന്ന് നൽകാനുള്ള രെജിസ്ട്രേഷൻ നടപടികൾ അടുത്ത ആഴ്ച തുടങ്ങും .കോവിൻ പോർട്ടലിൽ സൗകര്യം ഒരുക്കിയാൽ ഉടൻ തന്നെ സംസ്ഥാനം വേണ്ട നടപടി സ്വീകരിക്കും .
നിലവിൽ 60 വയസ്സിനു മുകളിൽ ഉള്ളവരും 45 വയസ്സിനു മുകളിൽ മറ്റു രോഗമുള്ളവരുമാണ് വാക്സിൻ സ്വീകരിക്കുനത്.ഏപ്രിൽ ഒന്ന് മുതൽ 45 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് വാക്സിൻ നൽകുമെന്ന് കഴിഞ്ഞ ദിവസമാണ് കേന്ദ്രം അറിയിച്ചത് .