കോവിഡ് ഭീതിയില്‍ വിറച്ച് ലോകം; മരണം 6.25 ലക്ഷം കടന്നു

അമേരിക്കയാണ് രോഗബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും ഒന്നാമത്.
കോവിഡ് ഭീതിയില്‍ വിറച്ച് ലോകം; മരണം 6.25 ലക്ഷം കടന്നു
Chiang Ying-ying

വാഷിംഗ്ടണ്‍: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 15,363,843 ആയി ഉയര്‍ന്നു. ഇതുവരെ 629,288 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. 9,340,927 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 278,625 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയാണ് രോഗബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും ഒന്നാമത്. അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 4,099,884 ആണ്. 24 മണിക്കൂറിനിടെ 71,315 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണം 146,136 ആയി.

ബ്രസീലിലും രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 2,231,871 ആണ്. 65,339 പുതിയ കേസുകളും 82,890 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 1,239,684 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 45,599 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 29,890 ആയി. 784,266 പേര്‍ രോഗമുക്തി നേടി.

Related Stories

Anweshanam
www.anweshanam.com