സംസ്ഥാനത്ത് ഇന്ന് 4125 പേർക്ക് കോവിഡ്; 412 പേരുടെ രോഗബാധ ഉറവിടം വ്യക്തമല്ല

87 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് പു​തി​യ​താ​യി രോ​ഗം ബാ​ധി​ച്ച​ത്.
സംസ്ഥാനത്ത് ഇന്ന് 4125 പേർക്ക് കോവിഡ്; 412 പേരുടെ രോഗബാധ ഉറവിടം വ്യക്തമല്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4125 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.19 മരണം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 36 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 133 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.

3463 പേര്‍ക്ക് രോഗബാധ ഉണ്ടായതു സമ്പർക്കത്തിലൂടെ.40,382 പേര്‍ നിലവില്‍ ചികിത്സയില്‍ ഉള്ളതായും അദ്ദേഹം അറിയിച്ചു . ഉറവിടം അറിയാത്ത 412 രോഗബാധിതര്‍ കൂടിയുണ്ട്. 87 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് പു​തി​യ​താ​യി രോ​ഗം ബാ​ധി​ച്ച​ത്.

രോ​ഗം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 3007 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 38,574 സാ​മ്ബി​ളു​ക​ള്‍ പ​രി​ശോ​ധി​ച്ചു. സം​സ്ഥാ​ന​ത്ത് 40,382 പേ​ര്‍ നി​ല​വി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നുണ്ട്.

Related Stories

Anweshanam
www.anweshanam.com