സംസ്ഥാനത്ത് ഇന്ന് 7789 പേർക്ക് കൊവിഡ്

നിലവിൽ ചികിത്സയിലുള‌ളത് 94,517 പേരാണ്
സംസ്ഥാനത്ത് ഇന്ന് 7789 പേർക്ക് കൊവിഡ്

സംസ്ഥാനത്ത് ഇന്ന് 7789 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

ഇതില്‍ 6486 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് 23 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം ബാധിച്ചവരില്‍ 128 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 50,184 സാമ്പിളുകളാണ് പരിശോധിച്ചത്.നിലവിൽ ചികിത്സയിലുള‌ളത് 94,517 പേരാണ്.കോഴിക്കോട് ജില്ലയിൽ 1246 പേർക്കും എറണാകുളത്ത് 1209 പേർക്കും രോഗം സ്ഥിരീകരിച്ചു.

Related Stories

Anweshanam
www.anweshanam.com