സം​സ്ഥാ​ന​ത്ത് 6,820 പേ​ര്‍​ക്ക് കോ​വി​ഡ്

7699 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
 സം​സ്ഥാ​ന​ത്ത്  6,820 പേ​ര്‍​ക്ക് കോ​വി​ഡ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 6,820 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 7,699 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. 26 പേ​ര്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​താ​യും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​റി​യി​ച്ചു.

പോ​സി​റ്റീ​വാ​യ​വ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്ക്: തൃ​ശൂ​ര്‍- 900, കോ​ഴി​ക്കോ​ട്- 828, തി​രു​വ​ന​ന്ത​പു​രം- 756, എ​റ​ണാ​കു​ളം- 749, ആ​ല​പ്പു​ഴ- 660, മ​ല​പ്പു​റം- 627, കൊ​ല്ലം- 523, കോ​ട്ട​യം- 479, പാ​ല​ക്കാ​ട്- 372, ക​ണ്ണൂ​ര്‍- 329, പ​ത്ത​നം​തി​ട്ട- 212, കാ​സ​ര്‍​ഗോ​ഡ്- 155, ഇ​ടു​ക്കി- 116, വ​യ​നാ​ട്-114.


ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 61,388 സാ​മ്ബി​ളു​ക​ള്‍ പ​രി​ശോ​ധി​ച്ചു. പു​തി​യ രോ​ഗി​ക​ളി​ല്‍ 5935 പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. 730 പേ​രു​ടെ രോ​ഗ ഉ​റ​വി​ടം അ​റി​യി​ല്ല. 60 ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 84,087 പേ​രാ​ണ് നി​ല​വി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്.

60 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 14, എറണാകുളം, തൃശൂര്‍, കോഴിക്കോട് 7 വീതം, കണ്ണൂര്‍ 6, കാസര്‍ഗോഡ് 5, ആലപ്പുഴ 4, പാലക്കാട് 3, കൊല്ലം, പത്തനംതിട്ട, മലപ്പുറം 2 വീതം, വയനാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 7699 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 622, കൊല്ലം 593, പത്തനംതിട്ട 364, ആലപ്പുഴ 521, കോട്ടയം 480, ഇടുക്കി 113, എറണാകുളം 1288, തൃശൂര്‍ 1032, പാലക്കാട് 324, മലപ്പുറം 853, കോഴിക്കോട് 844, വയനാട് 79, കണ്ണൂര്‍ 546, കാസര്‍ഗോഡ് 40 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 84,087 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 3,80,650 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Related Stories

Anweshanam
www.anweshanam.com