സംസ്ഥാനത്ത് ഇന്ന് 4531 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 10 മരണം

730 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോ​ഗം ബാധിച്ചത്.
സംസ്ഥാനത്ത് ഇന്ന് 4531  പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 10 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4531 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 3730 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോ​ഗം ബാധിച്ചത്. 351 കേസുകൾ ഉറവിടമറിയാത്തതാണ്. 71 ആരോഗ്യ പ്രവർത്തകർക്കും രോ​ഗം സ്ഥിരീകരിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ വാക്കുകൾ...

കോവിഡ് ബാധ വളരെക്കൂടിയ ദിവസമാണിന്ന്. 4531 പേ‍ർക്കാണ് ഇന്ന് രോ​ഗം. ഇതു വളരെ ആശങ്കാജനകമാണ്. ഇന്ന് പത്ത് പേരാണ് മരിച്ചത്. 34314 പേരാണ് നിലവിൽ കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്. ഇന്നത്തെ കണക്കിൽ സമ്പ‍ർക്കം മൂലം രോ​ഗബാധയുണ്ടായത് 3730 പേ‍ർക്കാണ്. ഉറവിടം അറിയാത്ത 351 കേസുകളുമുണ്ട്. രോ​ഗബാധ സ്ഥിരീകരിച്ചവരിൽ ആരോ​ഗ്യപ്രവ‍ർത്തകർ 71 പേരാണ് . കഴിഞ്ഞ 24 മണിക്കൂറിൽ 45730 സാംപിളുകൾ പരിശോധിച്ചു. അതിലാണ് 4531 പേ‍ർക്ക് രോ​ഗം സ്ഥിരീകരിച്ചത്. രോ​ഗവിമുക്തരായത് 2737 പേരാണ്. രോ​ഗബാധയുടെ തീവ്രത തിരുവനന്തപുരത്താണ് അതിശക്തമായിട്ടുള്ളത്.

ഇന്ന് 820 പേ‍ർക്ക് തലസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചു. അതിൽ 721 ഉം സമ്പർക്കം വഴിയാണ് രോ​ഗം. ഉറവിടം വ്യക്തമല്ലാത്ത 83 പേരും ഉണ്ട്. തലസ്ഥാന ജില്ലയെ സംബന്ധിച്ച് രോ​ഗനിയന്ത്രണപ്രവർത്തം ഏറെ ശക്തമാക്കിയെങ്കിലും വ്യാപനം കുറയുന്നില്ല. ആറ് ജില്ലകളിൽ മുന്നൂറിന് മുകളിലാണ് കൊവിഡ് കേസുകൾ. കോഴിക്കോട് 545, എറണാകുളം 383, ആലപ്പുഴ 367, മലപ്പുറം 351, കാസ‍ർകോട് 319. തിരുവനന്തപുരം ജില്ലയിലെ മറ്റൊരു പ്രത്യേകത ഉറവിടം വ്യക്തമല്ലാത്ത കേസ് വ‍ർധിക്കുന്നുവെന്നതാണ്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com