സംസ്ഥാനത്ത് ഇന്ന് 1251 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു;  814 പേർക്ക് രോഗമുക്തി
Top News

സംസ്ഥാനത്ത് ഇന്ന് 1251 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 814 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് അഞ്ച് കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു

News Desk

News Desk

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1251 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചു. 814 പേർ ഇന്ന് രോഗമുക്തി നേടി. 1061 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഉറവിടം അറിയാത്ത 73 പേർ. വിദേശത്ത് നിന്ന് 77, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 94. ആരോഗ്യപ്രവർത്തകർ 18. അഞ്ച് മരണം ഇന്ന് റിപ്പോർട്ട് ചെയ്തു. അഞ്ച് കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. മാമ്പുറം ഇമ്പിച്ചിക്കോയ ഹാജി, കൂടാളിയിലെ സജിത്ത്, ഉച്ചകട സ്വദേശി ഗോപകുമാർ, എറണാകുളത്തെ പിജി ബാബു, ആലപ്പുഴ സുധീർ എന്നിവരാണ് മരിച്ചത്. നിര്യാണത്തിൽ അനുശോചനം അറിയിക്കുന്നു. അഞ്ച് ജില്ലകളിൽ നൂറിലേറെ രോഗികളുണ്ട്. തിരുവനന്തപുരം 289, കാസർകോട് 168, കോഴിക്കോട് 149, മലപ്പുറം 142,പാലക്കാട് 123. തിരുവനന്തപുരത്ത് 150 പേർക്ക് രോഗമുക്തി. 27608 സാമ്പിൾ 24 മണിക്കൂറിനിടെ പരിശോധിച്ചു.

Anweshanam
www.anweshanam.com