സംസ്ഥാനത്ത് ഇന്ന് 4644 പേർക്ക് കോവിഡ്; 3781 പേർക്ക് സമ്പർക്കം: 2862 പേർക്ക് രോഗമുക്തി

86 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഇന്ന് 4644 പേർക്ക് കോവിഡ്; 3781 പേർക്ക് സമ്പർക്കം: 2862 പേർക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊറോണ വൈറസ് സ്ഥിരീകരിച്ചത് 4644 പേര്‍ക്ക്. 3781 പേർ സമ്പർക്കംമൂലം ഇന്ന് രോഗ ബാധിതരായി. 498 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 18 മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.

86 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. നിലവിൽ 37,488 പേർ ചികിത്സയിലാണ്. രോഗബാധിതർ ഏറ്റവും കൂടുതൽ ഇന്നും തിരുവനന്തപുരത്ത് തന്നെ. 824 പേർക്കാണ് ഇന്ന് തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 2862 പേർ രോഗത്തിൽ നിന്ന് മുക്തി നേടി. 47482 സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്.

തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം നാലായിരം കടക്കുന്നത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധന രേഖപ്പെടുത്തുന്ന ദിവസവും ഇന്ന് തന്നെയാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 36 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 229 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

മലപ്പുറം 534, കൊല്ലം 436, കോഴിക്കോട് 412, തൃശൂര്‍, എറണാകുളം 351 വീതം, പാലക്കാട് 349, ആലപ്പുഴ 348, കോട്ടയം 263, കണ്ണൂര്‍ 222, പത്തനംതിട്ട 221, കാസര്‍ഗോഡ് 191, വയനാട് 95, ഇടുക്കി 47 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com