തലസ്ഥാനത്ത് വന്‍ ആശങ്ക: ഇന്ന് 377 പേര്‍ക്ക് കൂടി രോഗം, 363 ഉം സമ്പര്‍ക്കം വഴി

ജില്ലയില്‍ രോഗം മൂലം ചികിത്സയിലിരിക്കുന്ന ആളുകളുടെ നിലവിലെ എണ്ണം 3500ലേക്കാണ് അടുക്കുന്നത്
തലസ്ഥാനത്ത് വന്‍ ആശങ്ക:  ഇന്ന് 377 പേര്‍ക്ക് കൂടി രോഗം, 363 ഉം സമ്പര്‍ക്കം വഴി

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോവിഡ് മൂലമുള്ള ആശങ്ക രൂക്ഷമാകുന്നു. ഇന്ന് മാത്രം സംസ്ഥാനത്ത് 377 പേര്‍ക്കാണ് കോവിഡ് രോഗം ബാധിച്ചതായി കണ്ടെത്തിയത്. ജില്ലയില്‍ രോഗം മൂലം ചികിത്സയിലിരിക്കുന്ന ആളുകളുടെ നിലവിലെ എണ്ണം 3500ലേക്കാണ് അടുക്കുന്നത്. 377 രോഗികളിൽ 363 പേര്‍ക്കും സമ്പ‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 66 പേര്‍ രോഗമുക്തി നേടിയെന്നത് ആശ്വാസകരമാണ്.

രുവനന്തപുരം നഗരത്തിലെ ബണ്ട് കോളനിയിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. ബണ്ട് കോളനിയിൽ ഇന്ന് മാത്രം 17 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ബണ്ട് കോളനിയിലെ 55 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആറ്റിങ്ങൽ ഡിവൈഎസ്പി വൈ സുരേഷ് ഉൾപ്പെടെ 10 പൊലീസുകാർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ പൂന്തുറ അടക്കമുള്ള ലാര്‍ജ് ക്ലസ്റ്ററിൽ നിന്നും രോഗം പുറത്തേക്കും പടരുകയാണ്. ബണ്ട് കോളനിയിലെ രോഗബാധ നഗരമധ്യത്തിൽ പുതിയ ക്ലസ്റ്റര്‍ രൂപപ്പെടുന്നതിന്‍റെ സൂചനയാണ് നൽകുന്നത്.

അതേസമയം എറണാകുളം, മലപ്പുറം, കാസര്‍കോട് എന്നീ ജില്ലകളിലെ ഇന്നത്തെ രോഗികളുടെ എണ്ണം മൂന്നക്കം കടന്നുവെന്നതും ആശങ്കയ്ക്ക് വക നല്‍കുന്നുണ്ട്.

മൂന്ന് ജില്ലകളിലും ഇന്ന് നൂറിന് മുകളിലാണ് രോഗികളുടെ എണ്ണം. എറണാകുളത്ത് 128 പേര്‍ക്കും, മലപ്പുറത്ത് 128 പേര്‍ക്കും, കാസര്‍കോട്ട് 113 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ എറണാകുളത്ത് 79 പേരും മലപ്പുറത്ത് 113 പേരും കാസര്‍കോട്ട് 110 പേരും സമ്ബര്‍ക്ക രോഗികളാണ്. ഇന്ന് മാത്രം കേരളത്തില്‍ 1169 പേര്‍ക്കാണ് കൊവിഡ് രോഗം വന്നതായി കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ 991 കേസുകള്‍ സമ്ബര്‍ക്കം. മൂലമുള്ളതാണ്.

മറ്റു ജില്ലകളിലെ കണക്കെടുക്കുകയാണെങ്കില്‍ കോട്ടയം ജില്ലയില്‍ നിന്നുള്ള 70 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 69 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 58 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 50 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, ആലപ്പുഴ, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 38 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

Related Stories

Anweshanam
www.anweshanam.com