കോവിഡ്: തമിഴ്‌നാട്ടില്‍ ഇന്ന് 5871 പുതിയ കേസുകള്‍; ഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 5,48,313 ആയി
Top News

കോവിഡ്: തമിഴ്‌നാട്ടില്‍ ഇന്ന് 5871 പുതിയ കേസുകള്‍; ഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 5,48,313 ആയി

ആന്ധ്രയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് പുതിയ 9597കോവിഡ് 19 കേസുകള്‍

News Desk

News Desk

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ന് 5871 പുതിയ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 119 പേര്‍ മരിച്ചു. ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 2 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിവരാണ്. കേരളത്തില്‍ നിന്നെത്തിയ എട്ടുപേര്‍ ഉള്‍പ്പടെ 25 പേര്‍ മറ്റുസംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങിയെത്തിയവരാണ്.

സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,14,520 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 5278 ആണ്.

രാജ്യത്ത് ഏറ്റവും അധികം കോവിഡ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ പുതിയതായി 12,712 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 5,48,313 ആയി ഉയര്‍ന്നു. 18,650 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 1,47,513 പേര്‍ സംസ്ഥാനത്ത് ചികിത്സയിലുണ്ട്. 3,81,843 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്.

മുംബൈയില്‍ ഇന്ന് 1,132 പുതിയ കേസുകളും 50 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 19,064 പേരാണ് മുംബൈയില്‍ മാത്രം ചികിത്സയിലുള്ളത്. ഇതോടെ മുംബൈയിലെ ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 1,26,371 ആയി. 6,940 മരണങ്ങളാണ് മുംബൈയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആന്ധ്രയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് പുതിയ 9597കോവിഡ് 19 കേസുകള്‍. 93 പേര്‍ മരിച്ചു. ആന്ധ്രയിലെ കോവിഡ് ബാധിതരുടെ എണ്ണം 2,54,146 ആയി ഉയര്‍ന്നു. നിലവില്‍ 90,425 പേരാണ് ചികിത്സയിലുളളത്. 1,61,425 പേര്‍ രോഗമുക്തി നേടി. 2,296 പേര്‍ മരിച്ചു.

7883 പുതിയ കേസുകളാണ് കര്‍ണാടകയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 2802 കേസുകളും ബെംഗളുരുവിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 7034 പേര്‍ ഇന്ന് രോഗമുക്തിയും നേടി. 113 പേരാണ് അസുഖത്തെത്തുടർന്ന് ഇന്ന് മരിച്ചത്. സംസ്ഥാനത്ത് 1,96,494 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 80,343 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. 1,12,633 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 3,510 പേര്‍ മരിച്ചു.

Anweshanam
www.anweshanam.com