മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം കുറയുന്നു; ഇന്ന് 4237 പേര്‍ക്ക് രോഗം

2707 പേര്‍ രോഗമുക്തി നേടി
മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം കുറയുന്നു; ഇന്ന് 4237 പേര്‍ക്ക് രോഗം

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം കുറയുന്നു. മഹാരാഷ്ട്രയില്‍ ഇന്ന് 4237 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 105 പേര്‍ മരിച്ചു. 2707 പേര്‍ രോഗമുക്തി നേടി. ഇതോടെ സംസ്ഥാനത്തെ മൊത്തം രോഗമുക്തരുടെ എണ്ണം 16,12,314 ആയി. 85503 ആക്ടീവ് കേസുകള്‍ നിലവില്‍ മഹാരാഷ്ട്രയിലുണ്ട്. 105 പേര്‍ കൂടി മരിച്ചതോടെ മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ ആകെ മരണസംഖ്യ 45,914 ആയി.

ആന്ധ്രാപ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,657 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 8,52,955 ആയി. നിലവില്‍ 19,757 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. 8,26,344 പേരാണ് ഇതിനോടകം സംസ്ഥാനത്ത് കോവിഡില്‍നിന്ന് മുക്തി നേടിയതെന്നും 6,854 പേര്‍ മരിച്ചതായും ആരോഗ്യ വകുപ്പ് അറിയിച്ചു.

കര്‍ണാടകയില്‍ ശനിയാഴ്ച 2154 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2198 പേര്‍ രോഗമുക്തി നേടുകയും 17 പേര്‍ക്ക് കോവിഡ് ബാധയെ തുടര്‍ന്ന് മരിക്കുകയും ചെയ്തു. സംസ്ഥാനത്ത് ഇതുവരെ 8,60,082 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 8,20,590 പേര്‍ ഇതിനോടകം രോഗമുക്തി നേടി. 11,508 പേര്‍ക്കാണ് കോവിഡിനെ തുടര്‍ന്ന് ഇതിനോടകം ജീവന്‍ നഷ്ടമായത്. 27,965 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്.

Related Stories

Anweshanam
www.anweshanam.com