കോവിഡ്: മഹാരാഷ്ട്രയില്‍ 9,601 പുതിയ കേസുകള്‍

കോവിഡ്: മഹാരാഷ്ട്രയില്‍ 9,601 പുതിയ കേസുകള്‍

സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 4,31,719 ആയി

മുംബൈ: മഹാരാഷ്ട്രയിൽ ഇന്ന് 9,601 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 4,31,719 ആയി. ശനിയാഴ്ച 322 മരണം റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 15,316 ആയി.

പുതിയ രോഗികളിൽ 1,059 പേരും മുംബൈയിലാണ്. സംസ്ഥാനത്ത് 2,66,883 പേർ ഇതുവരെ രോഗമുക്തരായി. ബുധനാഴ്ച മാത്രം 10,725 പേർക്ക് രോഗം ഭേദമായി. 61.82 ശതമാനമാണ് രോഗമുക്തി നിരക്ക്. 1,49,214 പേരാണ് നിലവിൽ സംസ്ഥാനത്തുടനീളം ചികിത്സയിൽ തുടരുന്നത്. ഇതിൽ 46,345 പേരും പുനെയിലാണ്.

അതേസമയം, ഡല്‍ഹിയില്‍ ഇന്ന് 1118 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഡല്‍ഹിയിലെ കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിമുപ്പത്തിയാറായിരം കടന്നു.

26 പേരാണ് ഇന്ന് ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇതുവരെ ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 3,963 ആയി. 1,22,131 പേരാണ് സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടിയത്. ഡല്‍ഹിയില്‍ കോവിഡ് രോഗമുക്തി നേടുന്നവരുടെ ശതമാനം 89.33 ആയി.

Last updated

Anweshanam
www.anweshanam.com