സംസ്ഥാനത്ത് ഇന്ന് 1167 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 679 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ച 1167 പേരില്‍ 888 കേസുകള്‍ സമ്പര്‍ക്കത്തിലൂടെ.
സംസ്ഥാനത്ത് ഇന്ന് 1167 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 679 പേർക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1167 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 679 പേർ രോഗമുക്തി നേടി. ഇന്ന് കോവിഡ് സ്ഥിരീകരിച്ച 1167 പേരില്‍ 888 കേസുകള്‍ സമ്പര്‍ക്കത്തിലൂടെ. ഇതില്‍ 55 പേരുടെ ഉറവിടം വ്യക്തമല്ല. 679 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. രോഗബാധിതരില്‍ 122 പേര്‍ വിദേശത്ത് നിന്നും 96 പേര്‍ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 33 ആരോഗ്യപ്രവർത്തകർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

തിരുവനന്തപുരം, കോട്ടയം, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം നൂറിന് മുകളിലാണ്.

പൊസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്:

തിരുവനന്തപുരം 227, കോട്ടയം 118, മലപ്പുറം 112, തൃശ്ശൂർ 109, കൊല്ലം 95, പാലക്കാട് 86, ആലപ്പുഴ 84, എറണാകുളം 70, കോഴിക്കോട് 67, പത്തനംതിട്ട 63, വയനാട് 53, കണ്ണൂർ 43, കാസർകോട് 38, ഇടുക്കി 27.

നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്:

തിരുവനന്തപുരം 170, കൊല്ലം 70, പത്തനംതിട്ട 28, ആലപ്പുഴ 80, കോട്ടയം 20, ഇടുക്കി 27, എറണാകുളം 83, തൃശ്ശൂർ 45, പാലക്കാട് 40, മലപ്പുറം 34, കോഴിക്കോട് 13, വയനാട് 18, കണ്ണൂർ 15, കാസർകോട് 36.

No stories found.
Anweshanam അന്വേഷണം
www.anweshanam.com