രാജ്യത്ത് 24 മണിക്കൂറിൽ 69,652 പുതിയ കോവിഡ് കേസുകൾ
Top News

രാജ്യത്ത് 24 മണിക്കൂറിൽ 69,652 പുതിയ കോവിഡ് കേസുകൾ

രോഗമുക്തി നിരക്ക് 73.91 ശതമാനമായി ഉയർന്നു.

News Desk

News Desk

ന്യൂ ഡല്‍ഹി: രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 28 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 69,652 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 28,36,925 ആയി ഉയർന്നു. കോവിഡ് കേസുകളുടെ എണ്ണത്തിൽ ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും വലിയ പ്രതിദിന വർധനയാണിത്.

24 മണിക്കൂറിൽ 977 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ ആകെ കോവിഡ് മരണങ്ങൾ 53,866 ആയി. നിലവിൽ ചികിത്സയിലുള്ളത് 6,86,395 പേരാണ്. 20, 96, 664 പേർ ഇതുവരെ രോഗമുക്തി നേടി. ഇതോടെ ദേശീയതലത്തിലുള്ള കോവിഡ് രോഗമുക്തി നിരക്ക് 73.91 ശതമാനമായി ഉയർന്നു.

കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യവ്യാപകമായി 9 ലക്ഷം കോവിഡ് ടെസ്റ്റുകൾ നടത്തിയെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്. എട്ട് ശതമാനത്തിൽ താഴെയാണ് നിലവിലെ പൊസിറ്റിവിറ്റി റേറ്റ്.

Anweshanam
www.anweshanam.com