സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി; മരിച്ചത് പത്തനംതിട്ട, മലപ്പുറം സ്വദേശികള്‍
Top News

സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി; മരിച്ചത് പത്തനംതിട്ട, മലപ്പുറം സ്വദേശികള്‍

സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. പത്തനംതിട്ട, മലപ്പുറം സ്വദേശികളാണ് മരിച്ചത്.

News Desk

News Desk

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. പത്തനംതിട്ട, മലപ്പുറം സ്വദേശികളാണ് മരിച്ചത്. പത്തനംതിട്ട ജില്ലയില്‍ കഴിഞ്ഞ വെള്ളിയാഴ്ച മരിച്ച കോട്ടാങ്ങല്‍ സ്വദേശി ദേവസ്യാ പിലിപ്പോസിനാണ് കോവിഡ് സ്ഥിരീകരിച്ചത്. 54 വയസായിരുന്നു, വൃക്കരോഗ ബാധിതനായിരുന്നു ഇയാള്‍.

മലപ്പുറം ജില്ലയിലെ തൂത സ്വദേശി മുഹമ്മദാണ് കോവിഡ് ബാധിച്ച് മരിച്ച മറ്റൊരാള്‍.85 വയസായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ചികിത്സയിലായിരുന്നു. പ്രമേഹം, രക്തസമ്മര്‍ദ്ദം, ശ്വാസകോശരോഗം എന്നിവയുണ്ടായിരുന്ന മുഹമ്മദിന് കോവിഡ് ബാധിച്ചതിന്റെ ഉറവിടം ഇതുവരെ കണ്ടെത്തിയിട്ടില്ല.

Anweshanam
www.anweshanam.com