സ്വകാര്യ മെഡിക്കൽ കോളേജുകളിൽ കൂടി കോവിഡ് ചികിത്സ ആരംഭിക്കാൻ ആരോഗ്യ സർവകലാശാല

ആരോഗ്യ സർവകലാശാലയുടെ കീഴിലുള്ള 20 സ്വകാര്യ മെഡിക്കൽ കോളേജുകളിൽ ആയിരിക്കും കോവിഡ് ചികിത്സയ്ക്ക് സൗകര്യം ഒരുക്കുക.
സ്വകാര്യ മെഡിക്കൽ കോളേജുകളിൽ കൂടി കോവിഡ്  ചികിത്സ ആരംഭിക്കാൻ ആരോഗ്യ സർവകലാശാല

കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സ്വകാര്യ മെഡിക്കൽ കോളേജുകളിൽ കൂടി കോവിഡ് ചികിത്സ ആരംഭിക്കാൻ ആരോഗ്യ സർവകലാശാലയുടെ തീരുമാനം. ആരോഗ്യ സർവകലാശാലയുടെ കീഴിലുള്ള 20 സ്വകാര്യ മെഡിക്കൽ കോളേജുകളിൽ ആയിരിക്കും കോവിഡ് ചികിത്സയ്ക്ക് സൗകര്യം ഒരുക്കുക.

എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളും കോവിഡ് ചികിത്സയ്ക്ക് വേണ്ടി ഉപയോഗിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഇതിനായുള്ള പരിപാടികൾ തയ്യാറുക്കുന്നതിനായി സ്വകാര്യ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാരുടെയും മാനേജ്‌മന്റ് പ്രതിനിധികളുടെയും അടിയന്തര യോഗം ഇന്ന് ചേരും.

No stories found.
Anweshanam അന്വേഷണം
www.anweshanam.com