ഫാര്‍മസിസ്റ്റിന് കോവിഡ്; മലബാര്‍ മെഡിക്കല്‍ കോളേജിലെ അമ്പതോളം ജീവനക്കാര്‍ നിരീക്ഷണത്തില്‍
Top News

ഫാര്‍മസിസ്റ്റിന് കോവിഡ്; മലബാര്‍ മെഡിക്കല്‍ കോളേജിലെ അമ്പതോളം ജീവനക്കാര്‍ നിരീക്ഷണത്തില്‍

ഉള്ളിയേരി മലബാര്‍ മെഡിക്കല്‍ കോളേജിലെ ഫാര്‍മസിസ്റ്റിന് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചു.

News Desk

News Desk

കോഴിക്കോട്: ഉള്ളിയേരി മലബാര്‍ മെഡിക്കല്‍ കോളേജിലെ ഫാര്‍മസിസ്റ്റിന് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചു. ബാലുശ്ശേരി കരുമല സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആശുപത്രിയിലെ അമ്പതോളം ജീവനക്കാരെ നിരീക്ഷണത്തിലാക്കി. രണ്ട് വാര്‍ഡുകളിലായി ആരോഗ്യ വകുപ്പ് സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുകയാണ്. കോഴിക്കോട് ജില്ലയില്‍ ഇന്ന് സമ്പൂര്‍ണ ലോക്ക് ഡൗണാണ്. ഇന്നലെ 110 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചത്. രോഗ വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചികിത്സാ സൗകര്യം ഒരുക്കുന്നതില്‍ ജില്ലാ ഭരണകൂടം വേഗത കൂട്ടി.

മന്ത്രി എ.കെ.ശശീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ കളക്ടറേറ്റില്‍ കഴിഞ്ഞദിവസം ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ എസ്. സാംബശിവ റാവു പ്രതിരോധ നടപടികള്‍ വിശദീകരിച്ചു. സബ് കളക്ടര്‍ ജി.പ്രിയങ്ക, ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ സുജിത് ദാസ്, ഡെപ്യൂട്ടി കളക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍, അഡീഷണല്‍ ഡി.എം.ഒ ആശാദേവി, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. സംസ്ഥാനത്ത് ഇന്നലെ 1103 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ആകെ രോഗബാധിതരുടെ എണ്ണം 18,098 ആയി. അഞ്ച് മരണവും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു.

Anweshanam
www.anweshanam.com