തി​യ​റ്റ​റു​ക​ളി​ല്‍ സെക്കന്‍ഡ് ഷോ ഇല്ല; പ്രദര്‍ശനം ഒന്‍പതു മണിവരെ മാത്രം

തിയറ്ററുകളില്‍ നേരത്തെ സെക്കൻഡ് ഷോ ഇല്ലാതെ തുറക്കാൻ അനുമതി നല്‍കിയെങ്കിലും പ്രതീഷേധമുയര്‍ന്നിരുന്നു
തി​യ​റ്റ​റു​ക​ളി​ല്‍ സെക്കന്‍ഡ് ഷോ ഇല്ല; പ്രദര്‍ശനം ഒന്‍പതു മണിവരെ മാത്രം

തിരുവനന്തപുരം: കോവിഡ് വ്യാപനം കൂടിയതോടെ സിനിമാ തിയേറ്ററുകളില്‍ നിയന്ത്രണം കര്‍ശനമാകുന്നു. സിനിമാ പ്രദര്‍ശനം രാത്രി ഒമ്ബത് മണിക്കുതന്നെ അവസാനിപ്പിക്കാന്‍ തിയേറ്ററുകള്‍ക്ക് നിര്‍ദേശം നല്‍കിയതായി തിയേറ്ററുകളുടെ സംയുക്തശാലയായ ഫിയോക്ക്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശത്തോട് പൂര്‍ണമായി സഹകരിക്കും. പ്രദര്‍ശനം രാവിലെ ഒമ്ബതിന് ആരംഭിക്കാന്‍ കഴിയുമോ എന്നതില്‍ സര്‍ക്കാരില്‍ നിന്ന് വ്യക്തതതേടുമെന്നും ഫിയോക്ക് വ്യക്തമാക്കി.

തിയറ്ററുകളില്‍ നേരത്തെ സെക്കൻഡ് ഷോ ഇല്ലാതെ തുറക്കാൻ അനുമതി നല്‍കിയെങ്കിലും പ്രതീഷേധമുയര്‍ന്നിരുന്നു. സെക്കൻഡ് ഷോ അനുവദിച്ചില്ലെങ്കിൽ സാമ്പത്തികമായി മുന്നോട്ടുപോകാൻ കഴിയില്ലെന്നും അതിനാൽ തിയേറ്റർ അടച്ചിടേണ്ടി വരുമെന്നുമായിരുന്നു ഉടമകളുടെ നിലപാട്. സെക്കൻഡ് ഷോ ഇല്ലാത്തതിനാൽ റിലീസുകളും കൂട്ടത്തോടെ മാറ്റിവച്ചിരുന്നു. ഒടുവില്‍ ചര്‍ച്ചകളെ തുടര്‍ന്ന് സെക്കൻഡ് ഷോ അനുവദിക്കുകയായിരുന്നു.

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനവും കൂടുതല്‍ നിയന്ത്രണങ്ങളിലേക്കു കടക്കുന്നത്.

സം​സ്ഥാ​ന​ത്തു കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ശ​ക്ത​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി സ​ര്‍​ക്കാ​ര്‍. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ ചേ​ര്‍​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണു തീ​രു​മാ​നം.

നി​യ​ന്ത്ര​ണ​ങ്ങ​ളും നി​ര്‍​ദേ​ശ​ങ്ങ​ളും

◙ഷോ​പ്പിം​ഗ് മാ​ളു​ക​ളി​ലും മാ​ര്‍​ക്ക​റ്റി​ലും പ്ര​വേ​ശ​നം ആ​ര്‍​ടി​പി​സി​ആ​ര്‍ ടെ​സ്റ്റി​ല്‍ നെ​ഗ​റ്റീ​വാ​യ​വ​ര്‍​ക്കും വാ​ക്സീ​ന്‍ ര​ണ്ട് ഡോ​സും എ​ടു​ത്ത​വ​ര്‍​ക്കും

◙സി​നി​മാ തീ​യ​റ്റ​റു​ക​ളും ബാ​ര്‍ ഹോ​ട്ട​ലു​ക​ളും രാ​ത്രി ഒ​ന്‍​പ​തു മ​ണി വ​രെ

◙വി​വാ​ഹം, ഗൃ​ഹ​പ്ര​വേ​ശം ഉ​ള്‍​പ്പെ​ടെ​യു​ള്ള ച​ട​ങ്ങു​ക​ള്‍ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തെ മു​ന്‍ കൂ​ട്ടി അ​റി​യി​ക്ക​ണം

◙ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ ക​ര്‍​ശ​ന​മാ​യ നി​യ​ന്ത്ര​ണം തു​ട​രും

◙അ​ട​ച്ചി​ട്ട ഹാ​ളി​നു​ള്ളി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​വു​ന്ന​വ​രു​ടെ എ​ണ്ണം എ​ഴു​പ​ത്തി​യ​ഞ്ച്

◙പു​റ​ത്തെ പ​രി​പാ​ടി​ക​ളി​ല്‍ നൂ​റ്റി​യ​ന്പ​ത് പേ​ര്‍​ക്ക് പ​ങ്കെ​ടു​ക്കാം

◙വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ യാ​ത്രാ​സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തും

◙ഉ​ത്സ​വ​ങ്ങ​ളി​ലും മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ളി​ലും ആ​ള്‍​ക്കാ​ര്‍ കൂ​ടാ​തെ ശ്ര​ദ്ധി​ക്ക​ണം

◙കള​ക്ട​ര്‍​മാ​ര്‍​ക്ക് പ്രാ​ദേ​ശി​ക ത​ല​ത്തി​ല്‍ 144 പ്ര​ഖ്യാ​പി​ക്കാ​ന്‍ അ​നു​മ​തി

◙ഉ​ത്സ​വ​ങ്ങ​ളി​ലും മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ളി​ലും ആ​ള്‍​ക്കാ​ര്‍ കൂ​ടാ​തെ ശ്ര​ദ്ധി​ക്ക​ണം

◙പോ​ലി​സി​നെ​യും സെ​ക്ട​റ​ല്‍ മ​ജി​സ്ട്രേ​റ്റു​മാ​രെ​യും ഉ​പ​യോ​ഗി​ച്ച്‌ പൊ​തു ഇ​ട​ങ്ങ​ളി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്കും

◙സം​സ്ഥാ​ന​ത്തെ ആ​ശു​പ​ത്രി​ക​ളി​ലെ തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ കി​ട​ക്ക​ക​ള്‍ സ​ജ്ജീ​ക​രി​ക്കും

No stories found.
Anweshanam അന്വേഷണം
www.anweshanam.com