തിരുവനന്തപുരത്ത് കീം പരീക്ഷ എഴുതിയ രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ്

തൈക്കാട് കേന്ദ്രത്തില്‍ പരീക്ഷ എഴുതിയ പൊഴിയൂര്‍ സ്വദേശിക്കും കരമനയില്‍ എഴുതിയ കരകുളം സ്വദേശിക്കുമാണ് കോവിഡ് രോഗ ബാധ സ്ഥരീകരിച്ചത്.
തിരുവനന്തപുരത്ത് കീം പരീക്ഷ എഴുതിയ രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് കീം പരീക്ഷ എഴുതിയ രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തൈക്കാട് കേന്ദ്രത്തില്‍ പരീക്ഷ എഴുതിയ പൊഴിയൂര്‍ സ്വദേശിക്കും കരമനയില്‍ എഴുതിയ കരകുളം സ്വദേശിക്കുമാണ് കോവിഡ് രോഗ ബാധ സ്ഥരീകരിച്ചത്. കരകുളം സ്വദേശിക്ക് രോഗ ലക്ഷങ്ങളുണ്ടായിരുന്നതിനാല്‍ പ്രത്യേക മുറിയിലാണ് പരീക്ഷ എഴുതിയത്. പൊഴിയൂര്‍ സ്വദേശിക്കൊപ്പം പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളെ നിരീക്ഷണത്തിലാക്കി.

ട്രിപ്പിള്‍ ലോക്ക് ഡൗണിനിടെ ജില്ലയില്‍ എന്‍ട്രന്‍സ് പരീക്ഷ നടത്തിയത് വിവാദമായിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും രംഗത്തെത്തിയിരുന്നു.

തിരുവനന്തപുരം നഗരത്തിലും തീരപ്രദേശങ്ങളിലും കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ, കഴിഞ്ഞ വ്യാഴാഴ്ചയാണ് എഞ്ചിനിയറിംഗ്, ഫാര്‍മസി കോഴ്സുകള്‍ക്കായുള്ള കീം പരീക്ഷ സര്‍ക്കാര്‍ നടത്തിയത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സുരക്ഷ ഉറപ്പാക്കിയാണ് പരീക്ഷ നടത്തിയത്.

Related Stories

Anweshanam
www.anweshanam.com