കോവിഡ്: കോഴിക്കോട് ജില്ലയില്‍ പത്ത് കണ്ടെയിന്‍മെന്റ് സോണുകള്‍ കൂടി
Top News

കോവിഡ്: കോഴിക്കോട് ജില്ലയില്‍ പത്ത് കണ്ടെയിന്‍മെന്റ് സോണുകള്‍ കൂടി

ജില്ലയില്‍ പുതുതായി 10 പ്രദേശങ്ങള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. കോവിഡ് രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് പുതിയ പ്രഖ്യാപനം.

News Desk

News Desk

കോഴിക്കോട്: ജില്ലയില്‍ പുതുതായി 10 പ്രദേശങ്ങള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. കോവിഡ് രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് പുതിയ പ്രഖ്യാപനം. കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളായ 5 ആവിലോറ, 7 പാറക്കുന്ന്, 8 പൂവത്തൊടിക, 1 എളേറ്റില്‍, 9 ഈസ്റ്റ് കിഴക്കോത്ത് ( ഈസ്റ്റ് കിഴക്കോത്ത് അങ്ങാടി ഒഴികെ), ഓമശേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11 നടമ്മല്‍ പൊയില്‍ എന്നിവയും കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു.

അരിക്കുളം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11 അരിക്കുളം, കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ്19 കാരന്തൂര്‍ , ഏറമല ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് - 18 കുന്നുമ്മക്കര സൗത്ത്. ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 7 - പൂളയങ്കര എന്നിവയുമാണ് കണ്ടെയിന്‍മെന്റ് സോണുകള്‍. കൂടാതെ, ആറ് വാര്‍ഡുകളെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എടച്ചേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളായ 13, 16, ചോറോട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12, മുക്കം മുന്‍സിപ്പാലിറ്റിയിലെ വാര്‍ഡ് 30, കാക്കൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 6, കീഴരിയൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10 എന്നിവയെയാണ് കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്.

Anweshanam
www.anweshanam.com