കേരളത്തില്‍ ഇന്നും നാളെയും കര്‍ശന നിയന്ത്രണം; വാരാന്ത്യ ലോക്ക്ഡൗണിന് സമാന സാഹചര്യം

അത്യാവശ്യത്തിനല്ലാതെ ആളുകള്‍ പുറത്തിറങ്ങരുത്.
കേരളത്തില്‍ ഇന്നും നാളെയും കര്‍ശന നിയന്ത്രണം; വാരാന്ത്യ ലോക്ക്ഡൗണിന് സമാന സാഹചര്യം

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇന്നും നാളെയും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍. അത്യാവശ്യത്തിനല്ലാതെ ആളുകള്‍ പുറത്തിറങ്ങരുത്. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് തുറക്കാം. വീടുകളില്‍ മീന്‍ എത്തിച്ചുള്ള വില്‍പ്പനയ്ക്ക് നിയന്ത്രണമില്ല. ഹോട്ടലുകളില്‍ പാഴ്‌സല്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ മാത്രം. കോവിഡ് പ്രതിരോധ വാക്‌സിനെടുക്കാന്‍ പോകുന്നവര്‍ക്കും ഇളവുണ്ട്.

അതേസമയം, കെഎസ്ആര്‍ടിസി അറുപത് ശതമാനം സര്‍വീസുകള്‍ നടത്തും. ട്രെയിന്‍ ദീര്‍ഘദൂര സര്‍വീസുകളുമുണ്ടാകും. ഓട്ടോ ടാക്‌സി എന്നിവ അത്യാവശ്യ ആവശ്യത്തിന് മാത്രം. പ്ലസ്ടു പരീക്ഷയ്ക്ക് മാറ്റമില്ല. കൂടാതെ, വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡും ക്ഷണക്കത്തും നിര്‍ബന്ധമായും കൈകയില്‍ കരുതണം. സ്വകാര്യസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ ഓഫീസില്‍ പോകാം. സര്‍ക്കാര്‍ പൊതുമേഖ സ്ഥാപനങ്ങളും ബാങ്കുകള്‍ക്കും അവധിയാണ്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com