അടുത്ത സമ്പര്‍ക്കമില്ലാതെ തന്നെ കോവിഡ് പകരുന്നു; സ്വയം ലോക്ക്ഡൗണിലേക്ക് പോകാണാമെന്ന്‍ മുഖ്യമന്ത്രി

ജനിതക വ്യതിയാനം സംഭവിച്ച വൈറസുകള്‍ക്ക് മനുഷ്യകോശത്തിലേക്ക് കടക്കാന്‍ കഴിവ് കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു
അടുത്ത സമ്പര്‍ക്കമില്ലാതെ തന്നെ കോവിഡ് പകരുന്നു; സ്വയം ലോക്ക്ഡൗണിലേക്ക് പോകാണാമെന്ന്‍ മുഖ്യമന്ത്രി

തിരുവനന്തപുരം: രണ്ടാം തരംഗത്തില്‍ അടുത്ത സമ്പര്‍ക്കത്തിലൂടെയല്ലാതെ തന്നെ രോഗം പകരുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനിതക വ്യതിയാനം സംഭവിച്ച വൈറസുകള്‍ക്ക് മനുഷ്യകോശത്തിലേക്ക് കടക്കാന്‍ കഴിവ് കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.

ജനിതക വ്യതിയാനം സംഭവിച്ച വൈറസുകളുടെ സാന്നിധ്യം രോഗവ്യാപനം രൂക്ഷമാക്കുകയാണ്. പ്രധാനപ്പെട്ട മുന്‍കരുതല്‍ ഡബിള്‍ മാസ്‌കിങ്ങാണ്. ഇപ്രകാരം ധരിക്കുന്നത് അണുബാധയേല്‍ക്കുന്നത് വലിയ തോതില്‍ തടയും. ഓഫീസില്‍ ജോലി ചെയ്യുമ്പോള്‍ മാസ്‌ക് ധരിക്കുക. ആള്‍ക്കൂട്ടം, അടഞ്ഞ സ്ഥലങ്ങളില്‍ ഇരിക്കുക, സാമൂഹിക അകലം പാലിക്കാതിരിക്കുക ഇതെല്ലാം രോഗവ്യാപനത്തെ ശക്തമാക്കും.

സ്വയം ലോക്ക്ഡൗണിലേക്ക് പോകേണ്ട സാഹചര്യമാണ് നിലവിലുളളത്‍. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും ലോക്ക്ഡൗണ്‍ വേണ്ടെന്ന് കരുതുന്നത് ജനങ്ങളുടെ പൗരബോധത്തിലുളള വിശ്വാസം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

സെല്‍ഫ് ലോക്ക്ഡൗണ്‍ എന്ന ആശയമാണ് സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നത്. സ്വയം ലോക്ക്ഡൗണിലേക്ക് പോകേണ്ട സന്ദര്‍ഭമാണിത്. മാസ്‌ക് ധരിച്ചും അകലം പാലിച്ചും കൈകള്‍ ശുചിയാക്കിയും ജീവിക്കുക. അനാവശ്യമായി പുറത്ത് പോകില്ലെന്നും ആള്‍ക്കൂട്ടം ഉണ്ടാകുന്നത് ഒഴിവാക്കുമെന്നും തീരുമാനിക്കണം. ആഘോഷങ്ങള്‍ മാറ്റി വെക്കുമെന്നും യാത്രകള്‍ ഒഴിവാക്കുമെന്നും അടഞ്ഞ സ്ഥലങ്ങളില്‍ ഇടപഴകില്ലെന്നും രോഗിയുമായി സമ്പര്‍ക്കമുണ്ടായാല്‍ ഐസൊലേഷന്‍ കൃത്യമായി പാലിക്കുമെന്നും തീരുമാനിക്കണം.

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം ഉത്തരവാദിത്തത്തോടെ പെരുമാറാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. അന്നത്തെ ദിവസം വീടുകളില്‍ ഇരുന്ന് ഫലപ്രഖ്യാപനം അറിയണം. ആഹ്ലാദപ്രകടനുമായി പൊതുസ്ഥലങ്ങളില്‍ ആള്‍ക്കൂട്ടം സൃഷ്ടിക്കുന്ന അവസ്ഥ ഉണ്ടാക്കരുത്. മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് ഇന്ന് 38,607 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന കണക്കാണിത്. എറണാകുളം 5369, കോഴിക്കോട് 4990, തൃശൂർ 3954, തിരുവനന്തപുരം 3940, മലപ്പുറം 3857, കോട്ടയം 3616, പാലക്കാട് 2411, കൊല്ലം 2058, ആലപ്പുഴ 2043, കണ്ണൂർ 1999, പത്തനംതിട്ട 1245, ഇടുക്കി 1153, കാസർഗോഡ് 1063, വയനാട് 909 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com