കോവിഡ് വ്യാപനം: വയോജന കേന്ദ്രങ്ങളിലെ എല്ലാവര്‍ക്കും പരിശോധന നടത്താന്‍ നിര്‍ദേശിച്ച്‌ ആരോഗ്യമന്ത്രി
Top News

കോവിഡ് വ്യാപനം: വയോജന കേന്ദ്രങ്ങളിലെ എല്ലാവര്‍ക്കും പരിശോധന നടത്താന്‍ നിര്‍ദേശിച്ച്‌ ആരോഗ്യമന്ത്രി

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ഗ്രാന്റ് കെയര്‍ പദ്ധതി പ്രകാരം വയോജന സംരക്ഷണ കേന്ദ്രങ്ങളില്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചു വരുന്നതായും ആരോഗ്യമന്ത്രി കെ.കെ. ശൈലജ ‍അറിയിച്ചു.

News Desk

News Desk

തിരുവനന്തപുരം: കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് വയോജന കേന്ദ്രങ്ങളിലെ എല്ലാവര്‍ക്കും കോവിഡ് പരിശോധന നടത്താന്‍ തീരുമാനം. ആരോഗ്യ വകുപ്പും സാമൂഹ്യ സുരക്ഷാ മിഷനും സഹകരിച്ചാണ് പരിശോധന നടത്തുക. 619 വൃദ്ധ സദനങ്ങളിലെ 21,000 അന്തേവാസികളെ പരിശോധിക്കും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ഗ്രാന്റ് കെയര്‍ പദ്ധതി പ്രകാരം വയോജന സംരക്ഷണ കേന്ദ്രങ്ങളില്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചു വരുന്നതായും ആരോഗ്യമന്ത്രി കെ.കെ. ശൈലജ ‍അറിയിച്ചു.

ആരോഗ്യ വകുപ്പും സാമൂഹ്യനീതി വകുപ്പും സഹകരിച്ചാണ് പരിശോധനകള്‍ നടത്തുന്നത്. ഇത് സംബന്ധിച്ചുള്ള ആക്ഷന്‍പ്ലാന്‍ ആരോഗ്യ വകുപ്പ് എന്‍സിഡി ഡിവിഷന്‍ തയ്യാറാക്കിയതായും മന്ത്രി വ്യക്തമാക്കി. പരിശോധനയില്‍ കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥാപനങ്ങളെ സിഎഫ്‌എല്‍ടിസി ആക്കും. ഒന്നോ രണ്ടോ കോവിഡ് കേസുകള്‍ മാത്രമുണ്ടെങ്കില്‍ അവരെ തൊട്ടടുത്തുള്ള സിഎഫ്‌എല്‍ടിസിയിലേക്ക് മാറ്റുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Anweshanam
www.anweshanam.com