കോവിഡ്: മഹാരാഷ്ട്രയില്‍ 14,361 പേര്‍ക്കുകൂടി രോഗം; തമിഴ്‌നാട്ടില്‍ രോഗികളുടെ എണ്ണം 4,09,238 ആയി
Top News

കോവിഡ്: മഹാരാഷ്ട്രയില്‍ 14,361 പേര്‍ക്കുകൂടി രോഗം; തമിഴ്‌നാട്ടില്‍ രോഗികളുടെ എണ്ണം 4,09,238 ആയി

ആന്ധ്രയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 10,526 പുതിയ കോവിഡ് 19 കേസുകള്‍

News Desk

News Desk

മുംബൈ: മഹാരാഷ്ട്രയിൽ 14,361 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 7,47,995 ആയി. വെള്ളിയാഴ്ച 331 പേർകൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണം 23,775 ആയതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു.

5,43,170 പേർ ഇതുവരെ രോഗമുക്തരായി. 11,607 പേർ വെള്ളിയാഴ്ച മാത്രം രോഗമുക്തി നേടി. ഇതോടെ സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 72.62 ശതമാനമായി. 1,80,718 രോഗികൾ നിലവിൽ ചികിത്സയിൽ തുടരുകയാണ്. 39,32,522 സാംപിളുകളാണ് ഇതുവരെ മഹാരാഷ്ട്രയിൽ പരിശോധിച്ചത്.

തമിഴ്നാട്ടിൽ കോവിഡ് രോഗികളുടെ എണ്ണം 4,09,238 ആയി ഉയർന്നു. വെള്ളിയാഴ്ച മാത്രം 5,996 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ രണ്ട് പേർ കേരളത്തിൽ നിന്ന് തിരിച്ചെത്തിയവരാണ്. പുതുതായി 102 മരണംകൂടി റിപ്പോർട്ട് ചെയ്തതോടെ തമിഴ്നാട്ടിലെ ആകെ കോവിഡ് മരണസംഖ്യ 7,050 ആയി.

വെള്ളിയാഴ്ച 5752 പേർ രോഗമുക്തരായി. ഇതുവരെ 3,49,682 പേർ പൂർണമായും രോഗമുക്തി നേടി. 52,506 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്.

ആന്ധ്രയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 10,526 പുതിയ കോവിഡ് 19 കേസുകള്‍. 81 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 4 ലക്ഷം കടന്നു. നിലവില്‍ 96,191 പേരാണ് ചികിത്സയിലുളളത്. 3714 പേര്‍ മരിച്ചു.

8960 കേസുകളാണ് കര്‍ണാടകയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 7464 പേര്‍ രോഗമുക്തി നേടി. 3,18,752 പേര്‍ക്കാണ് ഇവിടെ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചിട്ടുളളത്. ഇവരില്‍ 2,27,018 പേര്‍ രോഗമുക്തരായി. നിലവില്‍ 86,347 പേരാണ് ചികിത്സയിലുളളത്. ഇന്ന് റിപ്പോര്‍ട്ട് ചെയ്ത 136 മരണങ്ങള്‍ ഉള്‍പ്പടെ 5368 പേരാണ് കോവിഡ് ബാധിച്ച് കര്‍ണാടകയില്‍ മരിച്ചത്.

ഡൽഹിയിൽ 1808 പേർക്കാണ് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത്. 20 പേർ മരിച്ചു. 1,69,412 പേർക്കാണ് ഡൽഹിയിൽ ഇതുവരെ കോവിഡ് പിടിപെട്ടത്. മരണസംഖ്യ 4,389 ആയി. 1,51,473 പേർ ഇതുവരെ രോഗമുക്തരായി. സംസ്ഥാനത്തുടനീളം 13,550 പേർ നിലവിൽ ചികിത്സയിൽ തുടരുന്നുണ്ട്.

Anweshanam
www.anweshanam.com