കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് കേന്ദ്ര സർക്കാർ

കേസിനു വര്ധനവായി ചൂണ്ടിക്കാട്ടുന്നത് ജനങ്ങളുടെ അലസതയാണ് .തിരക്കേറിയ സ്ഥലങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നില്ല .
കോവിഡ്   വർധിക്കുന്ന സാഹചര്യത്തിൽ കോവിഡ്  മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി :രാജ്യത്ത് കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ കേന്ദ്ര സർക്കാരിന്റെ നിർദേശം .സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമാണ് നിർദേശം .

സാമൂഹിക അകലം പാലിക്കുക,കൈകളുടെ ശുചിത്വം പാലിക്കുക ,മാസ്ക് ധരിക്കുക തുടങ്ങിയ നിർദേശങ്ങൾ കേന്ദ്ര സർക്കാർ മുന്നോട്ടു വച്ചു .കഴിഞ്ഞ കുറച്ചു ആഴ്ചകളായി രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം വർധിക്കുകയാണ് .

കേസിനു വര്ധനവായി ചൂണ്ടിക്കാട്ടുന്നത് ജനങ്ങളുടെ അലസതയാണ് .തിരക്കേറിയ സ്ഥലങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നില്ല .

വരാൻ ഇരിക്കുന്ന ഉത്സവങ്ങൾ കൂടി കണക്കിലെടുത്താണ് കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് കേന്ദ്ര സർക്കാർ നിർദേശം നൽകിയത് .പഞ്ചാബ് ,മധ്യപ്രദേശ് എന്നവിടങ്ങളിൽ സ്‌കൂളുകൾ അടച്ചിടാൻ തീരുമാനിച്ചു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com