സൗദിയില്‍ കോവിഡ് മുക്തരായത് രണ്ട് ലക്ഷത്തിലധികം പേര്‍
5,524 പേരാണ് ഇന്ന് സുഖം പ്രാപിച്ചത്.
സൗദിയില്‍ കോവിഡ് മുക്തരായത് രണ്ട് ലക്ഷത്തിലധികം പേര്‍

റിയാദ്: കോവിഡ് മുക്തി നിരക്കില്‍ സൗദി അറേബ്യയില്‍ വന്‍ വര്‍ധന. രോഗമുക്തരുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു. ആകെ കോവിഡ് ബാധിതരായ 2,53,349 പേരില്‍ സുഖം പ്രാപിച്ചവരുടെ എണ്ണം 2,03,259 ആയി. 5,524 പേരാണ് ഇന്ന് സുഖം പ്രാപിച്ചത്. എന്നാല്‍ 2,429 പേര്‍ക്ക് മാത്രമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 47,567 ആയാണ് കുറഞ്ഞത്. ഇതില്‍ 2196 പേരുടെ ആരോഗ്യനിലയില്‍ മാത്രമേ ആശങ്കയുള്ളൂ. പ്രതിദിന മരണനിരക്കിലും കുറവുണ്ട്. ഇന്ന് 37 പേരാണ് മരിച്ചത്. ആകെ മരണസംഖ്യ 2523 ആയി.

Related Stories

Anweshanam
www.anweshanam.com