
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണത്തിനിടെ തിക്കും തിരക്കും. നാലാഞ്ചിറ സര്‍വോദയ വിദ്യാലയത്തിലെ കേന്ദ്രത്തിലാണ് സാമൂഹിക അകലം പാലിക്കാതെ ഉദ്യോഗസ്ഥര്‍ നില്‍ക്കുന്നത്. സംഭവം വാര്‍ത്തയായതോടെ പൊലീസ് ഇടപെട്ടു.
ഡിസിപി ദിവ്യാ ഗോപിനാഥിന്റെ നേതൃത്വത്തില്‍ പൊലീസ് എത്തി. റിട്ടേണിംഗ് ഓഫീസര്‍മാരുമായി സംസാരിച്ച് പ്രശ്നം പരിഹരിക്കുമെന്ന് ഡിസിപി അറിയിച്ചു. ഉദ്യോഗസ്ഥര്‍ക്കുണ്ടായ ആശയക്കുഴപ്പമാണ് തിരക്കിന് കാരണമായതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.
രാവിലെ എട്ടുമണിയോടെയാണ് പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചത്. എന്നാല്‍ ആറുമണിയോടെ തന്നെ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയിരുന്നു. നഗരസഭയിലേക്കുള്ള പോളിംഗ് സാമഗ്രികളാണ് ഇവിടെ നിന്ന് വിതരണം ചെയ്തിരുന്നത്.
അതേസമയം, തിരുവല്ലയിലെ സമാന സംഭവമുണ്ടായി. കാവുംഭാഗം സ്കൂളിലാണ് തിക്കും തിരക്കുമുണ്ടായത്. സാമൂഹിക അകലം പാലിക്കാതെയാണ് സാമഗ്രികളുടെ വിതരണം നടന്നത്.