
കൊച്ചി: കോവിഡ് പ്രോട്ടോകോള്‍ ലംഘിക്കാന്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്തയാള്‍ പൊലീസ് പിടിയിൽ. കളമശ്ശേരി പള്ളിലാംകര സ്വദേശി നിസ്സാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മാസക് ഉപേക്ഷിക്കണമെന്നും സാമൂഹിക അകലം പാലിക്കരുതെന്നുമായിരുന്നു ആഹ്വനം.
പെരുമ്പാവൂര്‍ സ്വദേശി മുഹമ്മദ് അഷറഫ് ഗ്രൂപ്പ് അഡ്മിന് അയ വാട്സ്ആപ് കൂട്ടായ്മ വഴിയാണ് സംസ്ഥാനത്തെ കോവിഡ് പ്രോട്ടോകള്‍ ലംഘിക്കാന്‍ പരസ്യമായി അഹ്വാനം നടന്നത്. പെരുമ്പാവൂര്‍ സ്വദേശി റഫീക്ക് അഡ്മിനായ വാട്ട്സാപ്പ് കൂട്ടായ്മയിലും സമാനരീതിയിലുള്ള സന്ദേശങ്ങങ്ങള്ക്ക് പ്രചരണം നല്കാന് ആവശ്യപ്പെട്ടിരുന്നു. കൂടുതല്‍ പ്രതികള്‍ക്കായുള്ള തെരച്ചില്‍ തുടരുന്നതായി കൊച്ചി സിറ്റി പൊലീസ് അറിയിച്ചു.
അതേസമയം, കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് ഹൈക്കോടതി പരിസരത്ത് ഈമാസം 18ന് പ്രതിഷേധം സംഘടിപ്പിക്കാനും കൂട്ടായ്മ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ഇത്തരം കോവിഡ് പ്രോട്ടോകോൾ ലംഘനത്തിന്റെ ഭാഗമായാണ് കൊച്ചിയിലും സമാന പരിപാടിക്ക് ആഹ്വാനം നടന്നിരുന്നത്. കൊറോണ മരുന്ന് കമ്പനികൾക്ക് വേണ്ടിയുള്ള ഭീതി വിതക്കലാണെന്നും ഇത്തരം കൂട്ടായ്മകൾ ആരോപിക്കുന്നുണ്ട്.