മഞ്ചേരി മെഡിക്കല്‍ കോളേജിൽ കോവിഡ് ബാധിച്ച നാല് ഗര്‍ഭിണികള്‍ക്ക് ചികിത്സ നിഷേധം
Top News

മഞ്ചേരി മെഡിക്കല്‍ കോളേജിൽ കോവിഡ് ബാധിച്ച നാല് ഗര്‍ഭിണികള്‍ക്ക് ചികിത്സ നിഷേധം

നാളെ പ്രസവത്തിന് തീയതി നിശ്ചയിച്ചതടക്കം നാല് ഗര്‍ഭിണികള്‍ക്കാണ് ചികിത്സ ലഭിക്കാതിരുന്നത്

News Desk

News Desk

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കോവിഡ് ബാധിച്ച നാല് ഗര്‍ഭിണികള്‍ക്ക് ചികിത്സ നിഷേധിച്ചു. ഇവരെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തെങ്കിലും അവിടെ കോവിഡ് ചികാത്സാ സൗകര്യമില്ലെന്ന് പറഞ്ഞ് അവിടെ നിന്നും മടക്കി. സംഭവം വിവാദമായതോടെ ജില്ലാ മെഡിക്കൽ ഓഫീസർ നടപടിയെടുത്തു.

നാളെ പ്രസവത്തിന് തീയതി നിശ്ചയിച്ചതടക്കം നാല് ഗര്‍ഭിണികള്‍ക്കാണ് ചികിത്സ ലഭിക്കാതിരുന്നത്. അതേസമയം, പരാതി ഉയര്‍ന്നതിന് പിന്നാലെ ഇവരെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തന്നെ അഡ്മിറ്റ് ചെയ്തുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇവരെ കാഷ്വാലിറ്റിയിലേക്ക് മാറ്റുകയും ഭക്ഷണം നല്‍കുകയും ചെയ്തു.

സംഭവത്തില്‍ വീഴ്ച്ച വരുത്തിയവര്‍ക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു. സൗകര്യം ഉറപ്പുവരുത്താതെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലേക്ക് ഗര്‍ഭിണികളെ റഫര്‍ ചെയ്തത് വീഴ്ച്ചയാണെന്ന് സക്കീന പ്രതികരിച്ചു. നാല് പേരെയും മഞ്ചേരി മെഡിക്കല്‍ കോളേജില്‍ തന്നെ അഡ്മിറ്റ് ചെയ്തു എന്നും സക്കീന കൂട്ടിച്ചേര്‍ത്തു.

Anweshanam
www.anweshanam.com