ലോകത്ത് ഒരു കോടി അമ്പത്തൊമ്പത് ലക്ഷം രോഗികള്‍; ആശങ്കയേറുന്നു

ലോകത്ത് ഒരു കോടി അമ്പത്തൊമ്പത് ലക്ഷം രോഗികള്‍; ആശങ്കയേറുന്നു

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു.രോഗ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു കോടി അമ്പത്തൊമ്പത് ലക്ഷം പിന്നിട്ടു. 1,59, 26,218 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 641,868 പേരാണ് ഇതുവരെ മരണമടഞ്ഞത്.

അമേരിക്കയില്‍ സ്ഥിതി അതീവ രൂക്ഷമായി തുടരുകയാണ്. 24 മണിക്കൂറിനുള്ളില്‍ 75,580 പേര്‍ക്കാണ് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 1,066 പേര്‍ രോഗം ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 148,483 ആയി ഉയര്‍ന്നു. 2,027,641 പേര്‍ രോഗ മുക്തി നേടി.

ബ്രസീലിലും കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 58,249 പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 2,348,200 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 1,178 പേര്‍ രോഗം ബാധിച്ച് മരിച്ചു. ആകെ മരണസംഖ്യ 85,385 ആയി. 1,592,281പേര്‍ സുഖം പ്രാപിച്ചു. മെക്സിക്കോയിലും ഇന്നലെ 718 പേര്‍ മരിച്ചു.

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 48000ത്തോളം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 761 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തായി. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളായ മെക്സിക്കോ, ചിലി, പെറു തുടങ്ങിയ രാജ്യങ്ങളും ദക്ഷിണാഫ്രിക്കയിലും രോഗവ്യാപ തോത് വര്‍ധിക്കുകയാണ്.

Related Stories

Anweshanam
www.anweshanam.com