രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 39 ലക്ഷം കടന്നു
Top News

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 39 ലക്ഷം കടന്നു

മഹാരാഷ്ട്രയില്‍ ഇന്നലെയും റെക്കോര്‍ഡ് വര്‍ധനയാണ് രേഖപ്പെടുത്തിയത്.

News Desk

News Desk

ന്യൂ ഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 39 ലക്ഷം കടന്നു. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്ക് പ്രകാരം പ്രതിദിന വര്‍ധന ഇന്നും എണ്‍പതിനായിരം കടക്കുമെന്നാണ് സൂചന. മഹാരാഷ്ട്രയില്‍ ഇന്നലെയും റെക്കോര്‍ഡ് വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇന്നലെ 18,105പേര്‍ രോഗബാധിതരായി. ആന്ധ്രയില്‍ 10,199 പേര്‍ക്കും തമിഴ്‌നാട്ടില്‍ 5,892 പേര്‍ക്കും രോഗം ബാധിച്ചു. ഡല്‍ഹിയില്‍ ഇന്നലെ 2,737 പേര്‍ കോവിഡ് പോസിറ്റീവായി.

മാസ്‌ക് ധരിക്കുന്നതില്‍ ഏര്‍പ്പെടുത്തിയ മാര്‍ഗ നിര്‍ദേശത്തില്‍ ആരോഗ്യ മന്ത്രാലയം ഇന്നലെ വ്യക്തത വരുത്തി. ഒറ്റയ്ക്ക് വാഹനം ഓടിക്കുന്നവര്‍, സൈക്ലിംഗ് നടത്തുന്നവര്‍, വ്യായാമം ചെയ്യുന്നവര്‍ എന്നിവര്‍ക്ക് മാസ്‌ക് നിര്‍ബന്ധം ആക്കിയിട്ടില്ല എന്നാണ് ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍ വ്യക്തമാക്കിയത്.

ഉത്തര്‍ പ്രദേശ് 5,776, ബിഹാര്‍ 1922, പഞ്ചാബ് 1,527, മധ്യപ്രദേശ് 1,672, ഗുജറാത്ത് 1,325, ജമ്മു കശ്മീര്‍ 1,079 എന്നിങ്ങനെയാണ് മറ്റു പ്രധാന സംസ്ഥാനങ്ങളിലെ പ്രതിദിന രോഗ ബാധ. രാജ്യത്ത് ചികിത്സയിലുള്ളതിന്റെ മൂന്നിരട്ടിയാളുകള്‍ക്ക് രോഗം ഭേദമായെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ലോകത്ത് ആകെ രോഗികള്‍ രണ്ട് കോടി 64 ലക്ഷം കടന്നു. 8.72 ലക്ഷം പേരാണ് ഇതുവരെ മരിച്ചത്. അമേരിക്കയിലും ബ്രസീലിലും നാല്‍പതിനായിരത്തിലേറെ പേര്‍ക്കാണ് രോഗബാധ. യൂറോപ്പില്‍ കോവിഡ് വ്യാപനം, മാര്‍ച്ച് മാസത്തെ അതേ രൂക്ഷമായ നിലയിലേക്ക് തിരിച്ചെത്തിയെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Anweshanam
www.anweshanam.com